ഒട്ടാവ: കാനഡയിലെ യുവജന കൂട്ടായ്മയായ ”തെക്കന്‍സ് കാനഡ” യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് യൂത്ത് മീറ്റ് തെക്കന്‍സ് ബ്ലാസ്റ്റ് 3.0′ ജൂണ്‍ ഒന്നിന് നടത്തി. കാനഡയിലെ വിവിധ പ്രൊവിന്‍സുകളിലുള്ള യുവജനങ്ങളെ ഒരുമിപ്പിച്ച് ചേര്‍ത്ത് ടൊറൊന്‍ഡോയ്ക്കു സമീപമുള്ള പാരഡൈസ് ഫാം ഹൗസില്‍ തെക്കന്‍സ് കാനഡ കൂട്ടായ്മയുടെ കോര്‍ഡിനേറ്ററും, സോഷ്യല്‍ വര്‍ക്കറുമായ ജെറിന്‍ നീറ്റുകാട്ടിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തിയത്.