Saturday, September 7, 2024

HomeCanadaശ്വാസകോശാര്‍ബുദം: കനേഡിയന്‍ മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

ശ്വാസകോശാര്‍ബുദം: കനേഡിയന്‍ മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

spot_img
spot_img

കാല്‍ഗറി: ശ്വാസകോശാര്‍ബുദവുമായി പൊരുതുന്ന മലയാളി യുവാവ് വിപിന്റെ ചികിത്സയ്ക്കായി ഗോ ഫണ്ട് സമാഹരിക്കുന്നു. നിലവില്‍ ആല്‍ബര്‍ട്ട മെഡിസിന്‍ ഹാറ്റില്‍ താമസിക്കുന്ന വിപിനും കുടുംബത്തിനും ഇന്ത്യയിലേക്കുളള യാത്രയ്ക്കും തുടര്‍ ചികിത്സയ്ക്കുമായാണ് ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.

ശ്വാസതടസ്സവും കാലില്‍ നീരും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിപിന് സ്റ്റേജ് 4 ശ്വാസകോശാര്‍ബുധമാണെന്ന് കണ്ടെത്തിയത്. മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വിപിനെ രോഗം തളര്‍ത്തിയതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി.

സ്‌കാനുകള്‍ക്കും ബയോപ്സി പരിശോധനയ്ക്കും ശേഷം, വിപിന് അടിയന്തിരമായി ചികിത്സ ആവശ്യമാണെന്നും, ഇന്ത്യയിലെ വെല്ലൂര്‍ ആശുപത്രിയില്‍ ലഭ്യമാണെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ചിലവേറിയ ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം. ഇന്ത്യയിലേക്കുളള യാത്ര ചിലവുകളും ചികിത്സ ചിലവുകളും താങ്ങാനാകുന്നതിനും അപ്പുറമാണെന്നും നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ഭാര്യ ഷൈനി അഭ്യര്‍ത്ഥിച്ചു.

ഗോ ഫണ്ട് ലിങ്ക്- https://gofund.me/5280e2e5

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments