Sunday, September 8, 2024

HomeCanadaകാനഡയില്‍ കാര്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

കാനഡയില്‍ കാര്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

spot_img
spot_img

ടൊറന്റോ : കാനഡയില്‍ ഫുഡ് ഡെലിവറി പാര്‍ട്ണര്‍ ആയി ജോലി ചെയ്തിരുന്ന 24 വയസുള്ള ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു. കാര്‍ മോഷ്ടാക്കളുടെ ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റാണ് ഗുര്‍വിന്ദര്‍ നാഥ് കൊല്ലപ്പെട്ടത്.

ജൂലൈ ഒമ്ബതിന് മിസ്സിസ്സാഗ്വാസിലെ ബ്രിട്ടാനിയയില്‍ വെച്ചാണ് ഇന്ത്യൻ വിദ്യാര്‍ഥിക്കു നേരെ അതിക്രമം നടന്നത്.

അക്രമി സംഘം ഓര്‍ഡര്‍ നല്‍കിയ പിസ നല്‍കാനായി എത്തിയതായിരുന്നു ഗുര്‍വിന്ദര്‍. ഗുര്‍വിന്ദര്‍ സഞ്ചരിച്ച കാര്‍ തട്ടിയെടുക്കാൻ ശ്രമിച്ച അജ്ഞാത സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഗുര്‍വിന്ദര്‍ ഉടൻതന്നെ ബോധരഹിതനായി.

സംഭവത്തില്‍ ഒന്നിലധികം പ്രതികള്‍ ഉള്‍പ്പെട്ടതായി കനേഡിയൻ പൊലീസ് പറഞ്ഞു. ഡ്രൈവറെ ഈ പ്രത്യേക പ്രദേശത്തേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗമായാണ് പ്രതികള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്. ആക്രമണത്തിന് മുമ്ബ് നല്‍കിയ പിസ ഓര്‍ഡറിന്റെ ഓഡിയോ റെക്കോര്‍ഡിങ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി പീല്‍ റീജ്യനല്‍ പൊലീസിന്റെ ഹോമിസൈഡ് ബ്യൂറോയിലെ ഇൻസ്പെക്ടര്‍ ഫില്‍ കിംഗ് പറഞ്ഞു.

ഭക്ഷണവുമായി എത്തിയ ഗുര്‍വിന്ദര്‍ നാഥിനെ അക്രമിസംഘം മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുര്‍വിന്ദര്‍ നാഥിനെ അദ്ദേഹത്തിന്റെ സഹായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂലൈ 14ന് മരിച്ചു. വിദ്യാര്‍ഥിയുടെ മരണം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായും ടൊറന്റോയിലെ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ സിദ്ധാര്‍ഥ് നാഥ് പറഞ്ഞു.

കൊലപാതകത്തില്‍ കനേഡിയൻ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കം സംഭവ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അക്രമികള്‍ തട്ടിയെടുത്ത നാഥിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വാഹനം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയതായുംപ്രതികളെ സംബന്ധിച്ച്‌ ചില സൂചനകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. അക്രമികള്‍ക്ക് നാഥിനെ മുൻപരിചയമില്ലായിരുന്നു. ജൂലൈ 27 ന് നാഥിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും. 2021 ജൂലൈയിലാണ് നാഥ് കാനഡയിലെത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments