Sunday, September 8, 2024

HomeCanadaകാനഡയിലേയ്ക്ക് നോര്‍ക്ക വഴി നഴ്‌സ്‌ റിക്രൂട്ട്മെന്റ്

കാനഡയിലേയ്ക്ക് നോര്‍ക്ക വഴി നഴ്‌സ്‌ റിക്രൂട്ട്മെന്റ്

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ക്യാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോര്‍ പ്രവിശ്യ സര്‍ക്കാരും ഒപ്പുവച്ച കരാര്‍ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേര്‍ഡ് നഴ്സുമാരുടെ ഒഴിവുകള്‍ നികത്താൻ ഒരുങ്ങി നോര്‍ക്ക റൂട്ട്സ്.

ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേര്‍ഡ് നഴ്‌സ്മാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും.

2015 ന് ശേഷം നേടിയ ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം -75 മണിക്കൂര്‍ രണ്ടാഴ്ചയില്‍) അനിവാര്യമാണ്. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബര്‍ മാസം നടക്കും. കാനഡയില്‍ നേഴ്സ് ആയി ജോലി നേടാൻ നാഷണല്‍ നഴ്സിംഗ് അസെസ്മന്റെ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യുകയോ എൻ.സി.എല്‍.ഇ.എക്സ് പരീക്ഷ പാസ് ആയിരിക്കകയോ വേണം.

അഭിമുഖത്തില്‍ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്കോര്‍ അഞ്ച് അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്കോര്‍ അഞ്ച് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ശമ്ബളം മണിക്കൂറില്‍ 33.64-41.65 കനേഡിയൻ ഡോളര്‍ (CAD) ലഭിക്കുന്നതാണ്(അതായത് ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യൻ രൂപ ). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി (നോര്‍ക്കയുടെ വെബ് സൈറ്റ് ല്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷണല്‍ റഫറൻസുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം, അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുൻപ് ഉള്ളതോ-), ബി.എസ്.സി നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് , അക്കാഡമിക് ട്രാൻസ്‌ക്രിപ്റ്, പാസ്പോര്‍ട്ട്, മോട്ടിവേഷൻ ലെറ്റര്‍, മുൻ തൊഴില്‍ ദാതാവില്‍ നിന്നുള്ള റഫറൻസിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ഒന്ന്.

കാനഡയില്‍ രജിസ്റ്റേര്‍ഡ് നേഴ്സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസൻസുകള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഉദ്യോഗാര്‍ഥി വഹിക്കേണ്ടതാണ്. ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിക്കുമ്ബോള്‍ പ്രസ്തുത തുക റീലൊക്കേഷൻ പാക്കേജ് വഴി തിരികെ ലഭിക്കുന്നതാണ്. സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്ബറിലും (18004253939- ഇന്ത്യയില്‍ നിന്നും) വിദേശത്തു നിന്നും മിസ്ഡ്‌ കോളിലും (+91 8802012345) ബന്ധപ്പെടാവുന്നതാണ്.

നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments