Sunday, September 8, 2024

HomeCanadaകാനഡയില്‍ കൊല്ലപ്പെട്ട ഗുർവിന്ദറിന്റെ വിയോഗം താങ്ങാനാവാതെ അമ്മ ജീവനൊടുക്കി

കാനഡയില്‍ കൊല്ലപ്പെട്ട ഗുർവിന്ദറിന്റെ വിയോഗം താങ്ങാനാവാതെ അമ്മ ജീവനൊടുക്കി

spot_img
spot_img

പഞ്ചാബ്: കാനഡയില്‍ മകൻ കൊല്ലപ്പെട്ടതില്‍ മനംനൊന്ത് അമ്മ പഞ്ചാബില്‍ ജീവനൊടുക്കി. പഞ്ചാബിലെ നവാൻഷഹര്‍ ജില്ലയിലെ കരിംപൂര്‍ ചൗള ഗ്രാമത്തിലുള്ള നരീന്ദര്‍ കൗറാണ് മനോവിഷമത്തില്‍ ജീവനൊടുക്കിയത്.

രണ്ടാഴ്ച്ച മുൻപ് നരീന്ദറിന്റെ മകൻ ഗുര്‍വീന്ദര്‍ നാഥ് കാനഡയില്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.

ഗുര്‍വീന്ദറിന‍്റെ മരണത്തില്‍ കാനഡ‍യില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് അമ്മയുടെ ആത്മഹത്യ. കാനഡയില്‍ പഠിച്ചുകൊണ്ടിരുന്ന ഗുര്‍വീന്ദര്‍ നാഥ് പാര്‍ട്ട് ടൈം ആയി പിസ്സ ഡെലിവറി ബോയ് ആയി ജോലി നോക്കുകയായിരുന്നു. ജോലിക്കിടയിലാണ് വിദ്യാര്‍ത്ഥി ജുലൈ 9 ന് ആക്രമണത്തിനിരയായത്. ശേഷം അഞ്ചു ദിവസം ഗുര്‍വീന്ദര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷം ജുലൈ 14 ന് മരണമടയുകയായിരുന്നു. ഗുര്‍വീന്ദറിന്റെ മരണം അമ്മയെ അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച മൃതദേഹം നാട്ടിലെത്തുന്നതിന് തൊട്ടു മുൻപ് മാത്രമാണ് ‘അമ്മ മകന്റെ മരണ വിവരം അറിയുന്നത്. ശേഷം മകന്റെ മരണ വാര്‍ത്ത താങ്ങാനാകാത്ത ‘അമ്മ വിഷം കഴിച്ച്‌ മരിക്കുകയായിരുന്നു.

ജുലൈ 9ന് കാനഡയിലെ മിസിസാഗയില്‍ പുലര്‍ച്ചെ 2:10 ഓടെയായിരുന്നു ഗുര്‍വീന്ദര്‍ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. പിസ്സ ഓര്‍ഡര്‍ ഡെലിവെറിക്ക് എത്തിയ ഗുര്‍വീന്ദറിനെ അജ്ഞാതനായ ആള്‍ വാഹനം തട്ടിയെടുക്കാനായി ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments