Saturday, September 7, 2024

HomeCanadaകാനഡയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി

കാനഡയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി

spot_img
spot_img

ടൊറന്റോ : കാനഡയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി പരാതി. തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്‍സി വഴി കാനഡയിലേക്ക് വിസിറ്റിംഗ് വീസയില്‍ എത്തിയ എബിന്‍ ബെന്നി (24) നെയാണ് കാണാതായത്. യുവാവിനെ കാണാനില്ലെന്നും കണ്ടു കിട്ടുന്നവര്‍ അറിയിക്കണമെന്നും വ്യക്തമാക്കി വാട്ടര്‍ലൂ റീജന്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കണ്ടു കിട്ടുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്. എബിനെ കണ്ടുകിട്ടുന്നവര്‍ 519-570-9777 എന്ന നമ്പറിലോ വാട്ടര്‍ലൂ ക്രൈം സ്റ്റോപ്പേഴ്സുമായി WA24191205 (922)

നമ്പറിലോ ബന്ധപ്പെടണം.

കുറച്ച് ദിവസങ്ങളായി കാനഡയിലെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പികളില്‍ ഈ യുവാവിന്റെ മാതാവിന്റെ ഒരു ഓഡിയോ പ്രചരിച്ചിരുന്നു. ഈ ഓഡിയോയില്‍ പറയുന്നത് പ്രകാരം ഇവരുടെ മകന്‍ തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്‍സി വഴി കാനഡയിലേക്ക് വിസിറ്റിങ് വീസയില്‍ ആണ് എത്തിയത്. കാനഡയില്‍ എത്തിയ എബിനോട് 15 ലക്ഷം രൂപ ഏജന്‍സി ആവശ്യപ്പെട്ടു എന്നും ഓഡിയോയില്‍ മാതാവ് പറയുന്നു. നാട്ടില്‍ നിന്ന് കൊണ്ട് പോയ പണം കൊണ്ട് ആറ് മാസം റൂമില്‍ തന്നെ കഴിഞ്ഞു കൂടി എന്നും പിന്നീട് സോഷ്യല്‍ സര്‍വ്വീസില്‍ ആരോ ബന്ധപ്പെടുകയും അവര്‍ എബിനെ കൊണ്ടു പോയി എന്നും, പിന്നീട് എബിനെക്കുറിച്ച് വിവരമൊന്നും ഇല്ല എന്നും ഓഡിയോയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments