Sunday, December 22, 2024

HomeCanadaലോകശ്രദ്ധ നേടി കനേഡിയന്‍ നെഹ്രു ട്രോഫി, കയ്യടിച്ചു ലോക വള്ളംകളി പ്രേമികള്‍

ലോകശ്രദ്ധ നേടി കനേഡിയന്‍ നെഹ്രു ട്രോഫി, കയ്യടിച്ചു ലോക വള്ളംകളി പ്രേമികള്‍

spot_img
spot_img

ബ്രാംപ്റ്റണ്‍: ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പില്‍ തുഴയെറിഞ്ഞു.തിരുവോണ ദിനത്തില്‍ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് 11ാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം സമാപിച്ചു.

പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഗ്ലാഡിറ്റേഴ്‌സ് ചുണ്ടന്‍ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടന്‍ രണ്ടാം സ്ഥാനത്തും എത്തി.വനിത വിഭാഗത്തില്‍ ഗ്ലാഡിറ്റേഴ്‌സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയന്‍ ലയണ്‍സ് രണ്ടാം സ്ഥാനത്തും എത്തിയതായി റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രെജിസ്‌ട്രേഷന്‍ കണ്‍വീവര്‍ ബിന് ജോഷ്വായും അറിയിച്ചു. .

ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജലോത്സവ കാലം കേരളത്തില്‍ കടന്നു പോകുമ്പോള്‍ കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒന്നുപോലെ ആവേശം പകര്‍ന്നതായി സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍ പറഞ്ഞു. പുരുഷന്മാരുടെയും വനിതകകൂടെയുമായി ഇരുപതിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തതായി ട്രഷറര്‍ ജോസെഫ് പുന്നശ്ശേരിയും ഫൈനാന്‍സ് കണ്‍വീനര്‍ ഷിബു ചെറിയനും അറിയിയിച്ചു.

ഈ വര്ഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി അദ്ദേഹം ദുബായില്‍ നിര്‍മ്മിച്ചു വെര്‍ച്ചുല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത പതാക കഴിഞ്ഞ ദിവസം കാനഡയില്‍ എത്തുകയും ആ പതാകയെ രാജകീയമായി കനേഡിയന്‍ വീഥികളില്‍കൂടി കൂടി നിരവധി അനവധി കാറുകളുടെ അകമ്പടിയോടുകൂടി രാവിലെ 10ന് പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം സമ്മേളനവേദിയില്‍ എത്തിച്ചതോടെ പ്രൊഫസേഴ്‌സ് ലെയിക്കില്‍ മത്സരത്തിന് തുടക്കമായി. ഈ വള്ളംകളി ഇന്ന് കോവിഡ് മഹാമാരിക്ക് ശേഷം ലോക മലയാളകരയില്‍ തന്നെ നടന്ന ഏക വള്ളംകളി മത്സരമായി തീര്‍ന്നിരിക്കുന്നുവെന്ന് സമാജം വൈസ് പ്രസിഡന്റ് ഉമ്മന്‍ ജോസെഫ്, സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ ജോയിന്‍റ് സെക്രട്ടറി മുരളീ പണിക്കര്‍ എന്നിവര്‍ പറഞ്ഞു .

കായലില്‍ മത്സരങ്ങള്‍ പുരോഗമിക്കവേതന്നെ കരയില്‍ കാണികളെ ആവേശ കൊടുമുടിയില്‍ എത്തിക്കാന്‍ വിവിധ കല പരിപാടികള്‍ സംഘാടക കണ്‍വീനര്‍ സണ്ണി കുന്നംപള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി പി ആര്‍ വിഭാഗത്തിനുവേണ്ടി സഞ്ചയ മോഹന്‍, ടി വി എസ് തോമസ് എന്നിവര്‍ അറിയിച്ചു.

ലോക കേരള സഭാംഗവും പ്രമുഖ പ്രവാസി നേതാവുമായ കുര്യന്‍ പ്രക്കാനമാണ് 2009 മുതല്‍ ആരംഭിച് നടത്തിവരുന്ന കനേഡിയന്‍ നെഹ്രു ട്രോഫി എന്ന ബ്രാംപ്ടന്‍ ബോട്ട് റേസിന്റെ സ്ഥാപക പ്രസിഡണ്ടും നാളിതുവരെയുള്ള മുഖ്യ സംഘടകനും. 2009 ല്‍ ആരംഭിച്ച വള്ളംകളി ഇന്ന് ലോകത്തിന് മുന്പില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായി മാറിയിരിക്കുന്നു. അടുത്ത വര്ഷം നടക്കുന്ന പണ്ട്രണ്ടാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി കാണുവാനായി പത്മശ്രീ ഡോ എം എ യൂസഫലി നേരിട്ടു കാനഡയില്‍ എത്തുമെന്നു ആറിയിച്ചിട്ടുണ്ടെന്നും ആദ്യമായി കാനഡയില്‍ എത്തുന്ന അദേഹത്തെ സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പ്രഖ്യാപിച്ചു.

കേരള സര്‍ക്കാരിന്റെയും ഭാരത സര്‍ക്കാരിന്റെയും മാത്രമല്ല കാനഡയിലെ ഫെഡറല്‍ ,പ്രൊവിന്‍സിയല്‍, സിറ്റി , പോലീസ് , ഫയര്‍ തുടങ്ങി എല്ലാ മേഘലയിലും ഉള്ളവര്‍ ഒന്നായി അംഗീകരിക്കുകയും ഈ വള്ളംകളിയുടെ ഭാഗമാകുകയും ചെയ്തപ്പോള്‍ കേരള മാധ്യമങ്ങള്‍ മാത്രമല്ല സി ബി സി പോലുള്ള കനേഡിയന്‍ ,ഫെഞ്ച് മാധ്യമങ്ങള്‍ പോലും പ്രാധ്യാന്യത്തോടെ ഏറ്റെടുക്കുകയും ചെയ്തു. വിവിധ രാജ്യകാരായ കാനഡയിലെ വിവിധ കമ്മുണിറ്റികളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ഈ വള്ളംകളി അന്തരാഷ്ട്ര ശ്രദ്ധേതന്നെ നേടി.

മഹാവ്യാധിയെ വെല്ലുവിളിച്ചു മനുഷ്യകുലം ഒന്നായി നീങ്ങുന്ന ഈ കാലഘട്ടത്തില്‍ അതിജീവനത്തിന്റെ മഹാപ്രയാണത്തിനു ഉള്ള ഒരു വലിയ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഞങ്ങള്‍ ലോകത്തിനു മുന്‍പില്‍ വരച്ചു കാട്ടിയത്.. എന്ത് ചെയ്യണമെന്ന് അറിയാത് ലോകം പകച്ചു നിന്നപ്പോള്‍ എന്ത് ചെയ്യണം എന്നു ഞങ്ങള്‍ ഉറച്ചു തീരുമാനിച്ചു.. നടക്കില്ല എന്നു പലരും മുന്‍വിധി എഴുതിയ ഈ വള്ളംകളി നടത്തുമെന്ന ഉറച്ചു പ്രവര്‍ത്തിച്ച താങ്കളുടെ ലക്ഷ്യത്തിനു മുന്‍പില്‍ കോവിഡിന് പോലും അല്പം വഴിമാറി തരേണ്ടിവന്നു എന്നതാണു സത്യം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം പറഞ്ഞു.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആരംഭിച്ച ഉത്ഘാടന സമ്മേളത്തില്‍ കാനഡയിലെ നിരവധി നേതാക്കള്‍ പങ്കെടുത്തു. ബ്രാംടന്‍മേയര്‍ പാട്രിക് ബ്രൌണ്‍ ഈ വര്‍ഷത്തെ വള്ളംകളി ഉത്ഘാടനം നിര്‍വഹിച്ചു. ഒന്‍റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്‍റ് പര്‍മീറ്റ് സിങ് സര്‍ക്കാരിയ, അമര്‍ജോത് സന്ധു എം പി പി , ഫയര്‍ ഫോര്‍സ് മേധാവി ചീഫ് ബില്‍ ബോയ്‌സ് ,പോലീസ് ചീഫിന് വേണ്ടി ഇന്‍സ്‌പെക്റ്റര്‍ ധില്ലന്‍, കൌണ്‍സിലര്‍ റോവീന സന്തോസ്, ഹാമില്‍റ്റന്‍ മലയാളീ സമാജം പ്രസിഡെന്‍റ് തോമസ് കുര്യന്‍ ഒന്‍റ്റാരിയോ റീജണല്‍ മലയാളി അസോസിയേഷന്‍ പ്രസിഡെന്‍റ് അജൂ ഫിലിപ്പ് മുഖ്യ സ്‌പോണ്‍സര്‍ മനോജ് കരാത്ത എന്നിവര്‍ പ്രസംഗിച്ചു സമാജം പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു.ജെനറല്‍ സെക്രട്ടറി ലതാ മേനോന്‍ സ്വാഗതവും സെക്രട്ടറി മായ റേച്ചല്‍ തോമസ് നന്ദിയും പറഞ്ഞു.

തുടര്‍ന്നു ഒന്‍റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്‍റ് സര്‍ക്കരിയ കനേഡിയന്‍ പതാകയും കുര്യന്‍ പ്രക്കാനം ഇന്‍ഡ്യന്‍ ദേശീയ പാതകയും ഉയര്‍ത്തി. തുടര്‍ന്നു ലോകത്തെവിടെയും സാധ്യമാകാഞ്ഞ വള്ളംകളി കാനഡയില്‍ നടത്തിയെന്ന സന്തോഷ വാര്ത്ത ഉറക്കെ പ്രഖ്യാപിക്കനെന്നവണ്ണം വിജയകോടിയേന്തി നടത്തിയ ജലഘോഷയാത്ര വര്‍ണ്ണാഭമായിരുന്നു പ്രസിഡെന്‍റ് ശ്രീ കുര്യന്‍ പ്രക്കാനം ശ്രീ എം എ യൂസഫലി നല്കിയ പതാക വീശി കാണികളെ അഭിവാദ്യം ചെയ്തു.ഒന്‍റാരിയൊ ടസ്ടീ ബോര്‍ഡ് പ്രസിഡെന്‍റ് പര്‍ബ്മീറ്റ് സിങ്ങ് സര്‍ക്കരിയ അമര്‍ജോത് സന്ധു എം പി പി തുടങ്ങിയവരും കാണികളെ അഭിവാദ്യം ചെയ്തു.

ഏതാണ്ടു നലുമണിയോടെ ഇന്‍ഡ്യന്‍ കോണ്‍സില്‍ ജെനറല്‍ ശ്രീമതി അപൂര്‍വ്വ ശ്രീവാസ്തവയെത്തി ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിച്ചു തുടര്‍ന്നു പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ നടന്ന സമാപന സമ്മേളനം ഇന്‍ഡ്യന്‍ കോണ്‍സില്‍ ജെനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ ഉത്ഘാടനം ചെയ്തു. ഭാരത സര്‍ക്കാരുമായി ആലോചിച്ചു ഈ വള്ളംകളിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്നകാര്യം താന്‍ പാരിഗണിക്കുമെന്ന് അവര്‍ പറഞ്ഞു. ഫൊക്കാന ജെനറല്‍ സെക്രട്ടറി സജീമോന്‍ ആന്‍റണി, നയാഗ്ര മലയാളി അസോസിയേഷന്‍ പ്രസിഡെന്‍റ് മനോജ് ഇടമന തുടങ്ങിയവര്‍ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് ആശംസകള്‍ നേര്‍ന്നു ലത മേനോമ്‌ന് സ്വാഗതവും ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ബിനു ജോഷ്വ നന്ദിയും പറഞ്ഞു വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡുകളും യോഗത്തില്‍ വെച്ചു നല്കി

നേരത്തെ നടന്ന വെര്‍ച്ചല്‍ ഫ്‌ലാഗ് ഓഫ് പത്മശ്രീ ഡോ എം എ യൂസഫലി നിര്‍വഹിക്കുകയും കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം നിര്‍വഹിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ,മന്ത്രി ശിവങ്കുട്ടി , ആലപ്പുഴ എം പി ആരീഫ്, കൊച്ചി മേയര്‍ അനില്‍ കുമാര്‍ , നോര്‍ക്ക വൈസ് ചെയര്‍ കെ വരദരാജന്‍ ഗോകുലന്‍ ഗോപാലന്‍ ,ഹരിശ്രീ അശോകന്‍, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തതിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി, ഒന്‍റാരിയൊ പ്രീമിയര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

കാണികളെ വിസ്മയിപ്പിച്ചുകൊണ്ടു ബ്രാംപ്ടന്‍ സിറ്റി മേയര്‍ പ്യാട്രിക് ബ്രൌണ്‍ന്റെ നേതൃത്വത്തില്‍ ഉള്ള ടീം രണ്ടാം തവണയാണ് കനേഡിയന്‍ നെഹ്രു ട്രോഫ്യ്ക്കുവേണ്ടി മത്സരത്തില്‍ തുഴ എറിഞ്ഞത് . എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമല്‍ കേര,മനീന്ദര്‍ സിദ്ദു എന്നി നല് കനേഡിയന്‍ എം പി മാര്‍ ടീം റെഡ് വേവ് എന്ന പേരില്‍ മത്സരത്തില്‍ ഒരു വളത്തില്‍ പങ്കെടുത്തു. ഒന്‍റാരിയൊ മന്ത്രിയും ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്‍റുമായ സര്‍ക്കരിയയും അമര്‍ജോട് സന്ധു എം പി പി യും നയിച്ച ടീം പി സി , ഫയര്‍ മേധാവി നേരിട്ടു ഏത് നയിച്ച ബ്രാംപ്ടന്‍ ഫയര്‍ , ആദ്യമായി മത്സരത്തില്‍ പങ്കെടുത്ത പോലീസ് ടീംമിനെ കോണ്‍സ്റ്റബിള്‍ ഡറെന്‍ ബര്‍ഡെന്‍ നയിച്ചു.

എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമല്‍ കേര,മനീന്ദര്‍ സിദ്ദു എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. പോലീസിന്റെയും ഫയര്‍ ഫയര്‍ ഫോര്‍സിന്റെയും അടക്കം 19 പുരുഷ ടീംമുകള്‍ മത്സരത്തില്‍ പങ്കെടുത്തു വനിതകള്‍ക്കായുള്ള പ്രത്യേക മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു.

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ,ഡോ പി കെ കുട്ടി , സജീബ് കോയ ,മനോജ് കരാത്ത, ലതാമേനോന്‍,ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി,ബിനു ജോഷ്വ, ജോസഫ് പുന്നശ്ശേരില്‍ ,ഷിബു ചെറിയാന്‍, യോഗേഷ് ഗോപകുമാര്‍, ജിതിന്‍ , അരുണ്‍ ഒലിയേടത്ത്, സഞ്ജയ് മുരളീ പണിക്കര്‍, ഷിബു കൂടല്‍ ,വിബി എബ്രഹാം,ഡേവിസ് ഫെണാണ്ടസ്, ടി വി എസ് തോമസ്, ഉമ്മന്‍ ജോസെഫ്, മായാറേച്ചല്‍, തോമസ്, ഷീല പുതുക്കേരില്‍, ഹരീ നാഥ് ,ജോര്‍ജ്ജ് വര്ഗീസ്, കമല്‍പിള്ള,സാജു തോമസ്,വിമല്‍ ,ദേവപ്രസാദ് സ്വാമി, സെന്‍ ഈപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

മനോജ് കരാത്ത ആയിരുന്നു വള്ളംകളിയുടെ മുഖ്യ സ്‌പോണ്‍സര്‍. NFMA കാനഡ ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ തന്റെ അസാന്നിധ്യത്തില്‍ ആശംസകള്‍ അറിയിച്ചതായി പി ആര്‍ വിഭാഗത്തിന് വേണ്ടി സന്‍ജയ് മോഹന്നും ടി വി എസ് തോമസും അറിയിച്ചു ആഹാ റേഡിയോ ടീം വള്ളംകളി ലൈവ് ചെയ്തിരുന്നു. താലപ്പൊലി ജയിംസ് ആശ,ജീന എന്നിവരുടെ നേതൃത്വത്തില്‍ എവരുടെയും ശ്രദ്ധ പിടിച്ച് പറ്റി.

വാദ്യകാല ടൊറൊന്‍റോ യുവാക്കളുടെ ഗംഭീര മേളം പരിപാടിക്ക് കൊഴുപ്പ് നല്കി..പങ്കെടുത്ത എല്ലാ ടീമുകള്‍ക്കുംനന്ദി അറിയിക്കുന്നതായി രജിസ്ട്രാഷന്‍ കണ്‍വീനര്‍ ബിനി ജോഷ്വാ, റേസ് കണ്‍വീനര്‍ ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ ജോസെഫ് പുന്നശ്ശേരി,ഫൈനാന്‍സ് കണ്‍വീനര്‍ ഷിബു ചെറിയാന്‍, ഈവെന്‍റ് മാനേജ്‌മെന്‍റ് കണ്‍വീനര്‍ സണ്ണി കുന്നംപ്പള്ളില്‍, പ്രോഗ്രാം കോര്‍ഡീനേറ്റര്‍ യോഗേഷ് ഗോപകുമാര്‍ ജിതിന്‍ അരുണ്‍ ഓലേടത്ത് എന്നിവര്‍ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments