Thursday, March 13, 2025

HomeCanadaഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റം, കാനഡയില്‍  വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍; സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റം, കാനഡയില്‍  വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍; സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

spot_img
spot_img

ഒട്ടാവ: കാനഡയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍  കൊണ്ടുവന്ന മാറ്റങ്ങലെ തുടര്‍ന്ന് വിദേശ വിദ്യാര്‍ഥികള്‍ കുടത്ത പ്രതിസന്ധിയില്‍ കാനഡയില്‍ പഠിക്കുന്നതില്‍ ഏറ്റവുമധികം വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. നിയമങ്ങളിലുണ്ടായ മാറ്റം മൂലം വിവിധ രാജ്യങ്ങളില്‍ നിന്നും പഠനത്തിനായി എത്തിയിട്ടുള്ള  70,000 ലധികം വിദേശ ബിരുദ വിദ്യാര്‍ഥികള്‍  പ്രതിസന്ധിക്കു നടുവിലായി. സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ കാനഡയിലുടനീളം പ്രതിഷേധം ശക്തമാണ്. . വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും സ്ഥിരതാമസത്തിന് അനുമതി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ്, ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.   ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ മൂന്ന് മാസമായി വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിട്ട്. ഈ വര്‍ഷം അവസാനം വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതോടെ നിരവധിപ്പേര്‍ക്ക് കാനഡയില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷക കൂട്ടായ്മ നൗജവാന്‍ സപ്പോര്‍ട്ട് നെറ്റ്വര്‍ക്കിന്റെ പ്രതിനിധികള്‍ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments