Thursday, September 19, 2024

HomeCanadaചർച്ചകൾ ഒത്തുതീർപ്പിലെത്തിയില്ല: എയര്‍ കാനഡ അടച്ചു പൂട്ടിയേക്കും

ചർച്ചകൾ ഒത്തുതീർപ്പിലെത്തിയില്ല: എയര്‍ കാനഡ അടച്ചു പൂട്ടിയേക്കും

spot_img
spot_img

ഒട്ടാവ: വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൈലറ്റ് യൂണിയനുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാതായതോടെ എയര്‍ കാനഡ അതിന്റെ മിക്ക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതായി റിപ്പോര്‍ട്ട്.

മിക്കവാറും ഞായറാഴ്ച മുതല്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൈലറ്റ് യൂണിയനുമായുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ തിങ്കളാഴ്ച അറിയിച്ചു.

എയര്‍ കാനഡയും അതിന്റെ കുറഞ്ഞ ചെലവിലുള്ള അനുബന്ധ സ്ഥാപനമായ എയര്‍ കാനഡ റൂഗും പ്രതിദിനം 670 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. അവര്‍ യൂണിയനുമായി ഒരു ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍, അടച്ചുപൂട്ടല്‍ പ്രതിദിനം 110,000 യാത്രക്കാരെ ബാധിക്കുകയും വ്യാപകമായ തടസ്സമുണ്ടാക്കുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments