ടൊറൻ്റോ : വിദേശ വിദ്യാർഥികൾക്ക് കൂച്ചുവിലങ്ങിനുള്ള കനേഡിയൻ സർക്കാർ നീക്കം ഇന്ത്യൻ വിദ്യാർഥികളെ ആശങ്കയിലാക്കി
വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റുകളിൽ നിബന്ധനകൾ കൂടുതൽ കടുപ്പിക്കാനൊരുങ്ങിയ നീക്കമാണ് ആശങ്ക ഉണ്ടാക്കിയിട്ടുള്ളത്.
രാജ്യത്തെ താൽകാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. രാജ്യത്തെ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തും. ഇതോടെ ഇന്ത്യയിൽ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവർ ആശങ്കയിലാണ്.
ഈ വർഷം വിദേശ വിദ്യാർഥി പെർമിറ്റ് 35 ശതമാനം കുറവാണ് നൽകുന്നത്. അടുത്ത വർഷം പത്തു ശതമാനം വീണ്ടും കുറയ്ക്കും എന്നാണ് പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം വളരെയധികം സാഹകമാണ്. പക്ഷേ അവസരം മേശമായി മുതലെടുക്കുന്നവരുടെ എണ്ണവും കുറവല്ല. അത് വലിയ തിരിച്ചടിയാണ്. അതുകൊണ്ടാണ് നടപടിയെന്ന വിശദീകരണവും പ്രധാനമന്ത്രി നൽകി.
2023ൽ 5,09,390 പേർക്കാണ് ഇൻ്റർനാഷണൽ ഡി പെർമിറ്റാണ് കാനഡ നൽകിയത്.
2024ൽ ഏഴുമാസത്തിനിടെ 1,75,920 ഇന്റർനാഷണൽ സ്‌റ്റഡി പെർമിറ്റ് നൽകി.
2025ൽ ഇത് 4,37,000 ആക്കുകയാണ് ലക്ഷ്യം.
മാറ്റങ്ങൾ തൊഴിൽ മേഖലയിലും ജീവിത പങ്കാളിയെ കൂടി വിദേശത്ത് കൊണ്ടുവരാനുള്ള നിയമത്തിലും പ്രതിസന്ധി ഉണ്ടാക്കും.