Sunday, September 8, 2024

HomeCanadaക്ഷേത്ര ചുവരില്‍ ഖാലിസ്ഥാൻ പോസ്റ്റര്‍; കാനഡയില്‍ ഒരാള്‍ അറസ്റ്റില്‍

ക്ഷേത്ര ചുവരില്‍ ഖാലിസ്ഥാൻ പോസ്റ്റര്‍; കാനഡയില്‍ ഒരാള്‍ അറസ്റ്റില്‍

spot_img
spot_img

കാനഡ: ഖാലിസ്ഥാൻ അനുകൂലികള്‍ ക്ഷേത്രത്തിലെ ചുവരുകളില്‍ ചിത്രം വരച്ച സംഭവത്തില്‍ കനേഡിയൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 12-നാണ് അറസ്റ്റിനാധാരമായ സംഭവം നടക്കുന്നത്. ഖാലിസ്ഥാൻ അനുകൂല ചിത്രങ്ങള്‍ വരച്ചും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചും ക്ഷേത്രങ്ങള്‍ അശുദ്ധമാക്കിയതിന് ശേഷം കനേഡിയൻ പൊലീസ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യ അറസ്റ്റാണിത്. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

ആഗസ്റ്റ് 12 ന്, സറേയിലെ ലക്ഷ്മി നാരായണ്‍ മന്ദിറിന്റെ മുൻ ഗേറ്റിലും വാതിലുകളിലും മറ്റുമാണ് പോസ്റ്ററുകള്‍ ഒട്ടിച്ചത്. മുൻവശത്തെ ഗേറ്റിലെ പോസ്റ്ററില്‍ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെയും ടൊറന്റോയിലെയും വാൻകൂവറിലെയും കോണ്‍സല്‍ ജനറല്‍മാരുടെയും ഫോട്ടോഗ്രാഫുകളുടെയും പേരുകള്‍ക്ക് കീഴില്‍ വാണ്ടഡ് എന്നും എഴുതിയിട്ടുണ്ടായിരുന്നു.

ജൂണ്‍ 18 ന് ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കാൻ കാനഡയോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ പോസ്റ്റര്‍ പിൻവാതിലുകളില്‍ ഒട്ടിച്ചിരുന്നു.

നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യൻ സര്‍ക്കാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബര്‍ 18-ന് ആരോപിച്ചതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയും ഒട്ടാവയും തമ്മിലുള്ള ബന്ധം വഷളായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments