Sunday, December 22, 2024

HomeCanadaപ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റില്‍ ആദ്യമായി കേരളപിറവി ആഘോഷിക്കാനൊരുങ്ങി മലയാളികള്‍.

പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റില്‍ ആദ്യമായി കേരളപിറവി ആഘോഷിക്കാനൊരുങ്ങി മലയാളികള്‍.

spot_img
spot_img

ടൊറന്റോ: കാനഡയുടെ പാര്‍ലമെന്റില്‍ ഓണം ആഘോഷിച്ചതിന് പിന്നാലെ 67ാമത് കേരളപിറവി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റില്‍ ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളികള്‍. ഇന്‍ഡോ-കാനഡ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐകെസിസി), ഇന്‍ഡോ കനേഡിയന്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ (ഐസിഎസി), ടൊറന്റോ മലയാളി സമാജം (ടിഎംഎസ്) എന്നിവര്‍ക്കൊപ്പം ഒന്റാരിയോയിലെ മറ്റ് നിരവധി മലയാളി അസോസിയേഷനുകളും ചേര്‍ന്നാണ് കേരളപിറവി ആഘോഷിക്കാനൊരുങ്ങുന്നത്.

2023 നവംബര്‍ 1ന് രാവിലെ 11 മണിക്ക് ക്വീന്‍സ് പാര്‍ക്കില്‍ വെച്ചാണ് ആഘോഷം. ഒന്റാരിയോ ചെറുകിട വ്യവസായ സഹമന്ത്രി നീന ടാഗ്രിയാണ് പരിപാടിയുടെ സ്പോണ്‍സര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25 ബുധനാഴ്ചയ്ക്കകം on.keralapiravi@gmail.com എന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡിലെ അതേ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അസോസിയേഷനില്‍ നിന്നും 2 മുതല്‍ 3 ആളുകള്‍ക്ക് വരെ പങ്കെടുക്കാവുന്നതാണ്. പരിപാടിയില്‍ മൊത്തം എഴുപത്തഞ്ചോളം ആളുകള്‍ക്കാണ് പ്രവേശനാനുമതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോമി കോക്കാട്ട്, (ഐകെസിസി പ്രസിഡന്റ്) – 647 892 7200, രാജേന്ദ്രന്‍ തലപ്പത്ത് (ടിഎംഎസ് പ്രസിഡന്റ് ), 416 543 2830 , ബിജു ജോര്‍ജ്ജ് (ഐസിഎസി പ്രസിഡന്റ്) – 613 761 3219 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

#Ontario MPPs to celebrate the Kerala Day on November 1, 2023

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments