ഹാമിൽട്ടൺ: സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷിന്റെ ധനശേഖരണാർഥം നവംബർ 9ന് സ്നേഹസംഗമം നടക്കും. ഇതോടനുബന്ധിച്ച് വിമോഹനം സൈറ്റ് ആൻഡ് സൗണ്ട് ഷോ അവതരിപ്പിക്കുമെന്ന് വികാരി ഫാ. ടോമി ചിറ്റിനപ്പള്ളി അറിയിച്ചു. ബിഷപ്പ് റയൻ കാത്തലിക് സെക്കൻഡറി സ്കൂളിലാണ് പരിപാടി.
സോണി പൗലോസ് സംവിധാനം ചെയ്യുന്ന വിമോഹനത്തിൽ നൂറോളം കലാകാന്മാർ പങ്കെടുക്കും. ഇറ്റേണൽ ഫ്ലെയിംസ് ബാൻഡിന്റെ സംഗീത പരിപാടികളുമുണ്ടാകും. ട്രസ്റ്റിമാരായ ബിജു ദേവസി, തോമസ് പുത്തൻകാലായാലിൽ കൺവീനർ സാജു ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും സംഘാടകരുമായി ബന്ധപ്പെടണം.