Wednesday, October 16, 2024

HomeCanadaകനേഡിയൻ വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യ ഓപ്പറേഷൻ നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ട്രൂഡോ

കനേഡിയൻ വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യ ഓപ്പറേഷൻ നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ട്രൂഡോ

spot_img
spot_img

ന്യൂഡൽഹി:  ഏഷ്യയിൽ നിന്നു കുടിയേറി കനേഡിയൻ പൗരത്വം നേടിയ  കനേഡിയൻ വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യ  ഓപ്പറേഷനുകൾ  നടത്തുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളായ പശ്ചാത്തലത്തിൽ ആണ് കനേഡിയൻ പ്രധാന മന്ത്രിയുടെ ആരോപണം

 പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നും കാനഡയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന  നീക്കങ്ങളെ  അംഗീകരിക്കാൻ കഴിയില്ലെന്നും ട്രൂഡോ പറഞ്ഞു.. ഇന്ത്യൻ അധികൃതരുമായി സഹകരിക്കാൻ കനേഡിയൻ അധികൃതർ പലതവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായും ട്രൂഡോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്ത്യൻ സർക്കാരിൻ്റെ ഏജൻ്റുമാർ ആസൂത്രണം ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭിച്ചതായി കനേഡിയൻ  റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) വ്യക്തമാക്കി. ഇതിൽ രഹസ്യ വിവരശേഖരണം, ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തൽ, കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങളിൽ ഒരുമിച്ച് അന്വേഷണം നടത്താൻ കനേഡിയൻ ഏജൻസികൾ തയാറായെങ്കിലും ഇന്ത്യൻ സർക്കാരും ഏജൻസികളും തയാറാവുന്നില്ലെന്നും ആരോപിച്ചു

കാനഡയും ഇന്ത്യയുമായുള്ള ദീർഘകാലബന്ധം ഓർമപ്പെടുത്തിയ ട്രൂഡോ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നതായും കാനഡയും അതേരീതി തിരിച്ച് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് ‌സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. പിന്നാലെ ഹൈക്കമ്മിഷണറെ കേന്ദ്രസർക്കാർ തിരിച്ചുവിളിച്ചു. ഇന്ത്യൻ ഹൈക്കമ്മിഷണർ ഉൾപ്പെടെയുള്ള ആറു നയതന്ത്ര ഉദ്യോഗസ്‌ഥരോടു രാജ്യം വിടാൻ കാനഡ ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര ബന്ധത്തിൽ രൂക്ഷമായ വിള്ളലും വീണു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments