ഒട്ടാവ: ഇന്ത്യയും കാനഡയും തമ്മില്‍ ഉടലെടുത്തിട്ടുള്ള നയതന്ത്ര സംഘര്‍ഷം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഏറ്റവുമധികം പ്രതിസന്ധിയിലാവുന്നത് ഇന്ത്യയില്‍ നിന്നും കാനഡയില്‍ ഉപരിപഠനത്തിനായി ചേക്കേറിയിട്ടുള്ള വിദ്യാര്‍ഥികളാവും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ കാനഡ. പ്രത്യേകിച്ച് മലയാളി വിദ്യാര്‍ഥികളും കാനഡയിലെ വിവിധ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്നുണ്ട്. കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 41 ശതമാനത്തിലധികം ഇന്ത്യയില്‍ നിന്നാണ്. നയതന്ത്ര ബന്ധത്തിലുണ്ടാവുന്ന വിള്ളല്‍ ഇവരെയെല്ലാം ഒരേപോലെ ബാധിക്കും
നിലവില്‍ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാണ് തങ്ങളുടെ ശക്തി തെളിയിക്കുന്നത്. വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിനുള്ള വ്യവസ്ഥ കാനഡ മാസങ്ങള്‍ക്ക് മുമ്പ് കൂടുതല്‍ ശക്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം, കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകളുടെ എണ്ണം 35 ശതമാനം കുറച്ചു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധത്തില്‍ വന്‍ വിള്ളലും സംഭവിച്ചിരിക്കുന്നത്.
ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഉടലെടുത്ത നയതന്ത്ര സംഘര്‍ഷമാണ് ഇപ്പോള്‍ അതിരൂക്ഷമായി മാറിയത്.
്‌നിജ്ജാറിന കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രേൂഡോ ആരോപിച്ചതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ട്രൂഡോ ഈ ആരോപണം ഉന്നയിച്ചത്. ഇന്ത്യ ആരോപണത്തെ ശക്തമായി എതിര്‍ത്തിരുന്നു. കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്ക് ഇടം നല്‍കുന്നതാണെന്ന് പ്രശ്നമെന്നാണ് ഇന്ത്യയുടെ വാദം.
നയതന്ത്ര സംഘര്‍ഷം തുടര്‍ന്നാല്‍ വിസാ നടപടികളേയും വിമാന യാത്രഉള്‍പ്പെടെയുള്ള കാര്യങ്ങളേയും തടസപ്പെടാന്‍ ഇടയായേക്കും. നിലവില്‍ ഡല്‍ഹിയിലെ കനേഡിയന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കുറവാണ്. ഇത് വിസാ നടപടികള്‍ വൈകിപ്പിക്കാന്ഡ ഇടയാക്കും. ഗുരുതര സ്ഥിതിയുണ്ടായാല്‍ വിസകളുടെ എണ്ണം വെട്ടി കുറയ്ക്കാനുമിടയുണ്ട്. ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇത് സാരമായി ബാധിക്കും.നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഒരു മാസത്തേക്ക് നിറുത്തിവച്ചിരുന്നു.