ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഈ മാസം രാജി വെയ്ക്കണമെന്ന അന്ത്യശാസനവുമായി ലിബറല്‍ പാര്‍ട്ടി എംപിമാര്‍. ഈ മാസം 28 നുള്ളില്‍ രാജി സമര്‍പ്പിക്കണമെന്നാണ് ലിബറല്‍ പാര്‍ട്ടിയിലെ 24 എംപിമാര്‍ ആവശ്യം മുന്നോട്ട വച്ചിട്ടുള്‌ലത്. ഇതോടെ ജസ്റ്റിന്‍ ട്രൂഡോ കൂടുതല്‍ പ്രതിരോധത്തിലായി.
പാര്‍ലമെന്റ് ചേരുന്നതിനിടെ ആഴ്ചതോറും നടക്കുന്ന പാര്‍ട്ടി എംപിമാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ട്രൂഡോ ഭരണത്തില്‍ എംപിമാര്‍ക്കുള്ള അതൃപ്തി യോഗത്തില്‍ പ്രകടമായതായി റേഡിയോ കാനഡ റിപ്പോര്‍ട്ട് ചെയ്തു. ഭരണപരാജയം വിശദീകരിക്കുന്ന കത്ത് ബ്രിട്ടിഷ് കൊളംബിയ എംപി . പാട്രിക് വീലര്‍ പ്രധാനമന്ത്രിക്കു നല്‍കി. 28ന് അകം രാജിവച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്ന് കത്തില്‍ പറയുന്നില്ല.
എന്നാല്‍, ട്രൂഡോയെ പിന്തുണച്ചും ഒട്ടേറെ എംപിമാര്‍ യോഗത്തില്‍ സംസാരിച്ചു. മന്ത്രിസഭാ യോഗവും ട്രൂഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംപിമാരും ട്രൂഡോയ്‌ക്കൊപ്പമാണെന്ന് മന്ത്രിസഭാംഗം ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. ട്രൂഡോയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി അടുത്ത
അടുത്ത ഒക്ടോബര്‍ 25ന് അകമാണ് കാനഡയില്‍ തിരഞ്ഞെടുപ്പു നടക്കേണ്ടത്. ജനപ്രീതി നഷ്ടമായ ട്രൂഡോ പിന്മാറിയാലേ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സാധ്യതയുള്ളുവെന്നാണ് വിമത എംപിമാരുടെ നിലപാട്.
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ ജൂണില്‍ സറെയിലെ ഗുരുദ്വാരയ്ക്കു സമീപം കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്കു പങ്കുള്ളതായി ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇന്ത്യ-കാനഡ നയതന്ത്രബന്ധം മോശമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും നല്‍കാന്‍ ട്രൂഡോയ്ക്കായില്ല.
നിജര്‍ വധവുമായി ബന്ധപ്പെട്ട ഒരു തെളിവും തന്നിട്ടില്ലെന്ന് കാനഡ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ന്യൂഡല്‍ഹിയില്‍ ടെലവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഖലിസ്ഥാന്‍ ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും കാനഡ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.