കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി ഐക്യവേദിയുടെ (NFMAC) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആയി നടത്തപ്പെടുന്നു.
നവംബര്‍ ആറിന് രവിലെ പതിനൊന്നു മണിക്ക് ആണ് കേരളി പിറവി ആഘോഷങ്ങള്‍ നടക്കുന്നതെന്നൂ NFMAC ജെനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ അറിയിച്ചു. കാനഡയിലെ ചെറുതും വലുതുമായ അന്‍പത്തോളം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണല്‍ ഫെഡെറേഷന്‍ ഓഫ് മലയാളീ അസ്സോസ്സിയേഷന്‍ ഇന്‍ കാനഡ(NFMAC).
കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സംഘടനാ നേതാക്കളും ഈ ഓണ്‍ലൈന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് കനേഡിയന്‍ മലയാളി ഐക്യവേദി നാഷണല്‍ എക്സിക്കൂട്ടിവ് വൈസ് പ്രസിഡെന്‍റ് രാജശ്രീ നായര്‍ നാഷണല്‍ വൈസ് പ്രസിഡെന്‍റ് അജ് പിലിപ്പ്, നാഷണല്‍ സെക്രട്ടറി ജോണ്‍ കെ നൈനാന്‍ എന്നിവര്‍ അറിയിച്ചു.
nfmac.org