Monday, December 23, 2024

HomeCanadaതൊഴിലാളി ക്ഷാമത്തിൽ വലഞ്ഞ് കാനഡ ; കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിപ്പിക്കും

തൊഴിലാളി ക്ഷാമത്തിൽ വലഞ്ഞ് കാനഡ ; കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിപ്പിക്കും

spot_img
spot_img

കാനഡ: കുടിയേറ്റക്കാരുടെ എണ്ണം 2025 ഓടെ പ്രതി വര്‍ഷം അഞ്ച് ലക്ഷമാക്കുമെന്ന് കാനഡ. തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

കാനഡ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസെയാണ് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചത്. അനുഭവപരിചയമുള്ള കൂടുതല്‍ തൊഴിലാളികളെ പെര്‍മനന്റ് റസിഡന്‍സാക്കുമെന്നും പറഞ്ഞു. പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീരുമാനം അംഗീകരിച്ചു.

നാല് ലക്ഷത്തിലധികം പേരെയാണ് കഴിഞ്ഞ വര്‍ഷം സ്ഥിരതാമസക്കാരായി ഇമിഗ്രേഷന്‍ വകുപ്പ് പ്രവേശിപ്പിച്ചത്. 2023 ല്‍ 4.65 ലക്ഷം ആളുകളാണ് സ്ഥിരതാമസത്തിനെത്തുന്നത്. 2024 ല്‍ അതില്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യ, നിര്‍മാണ മേഖലകളില്‍ ഉള്‍പ്പടെ തൊഴിലാളികളുടെ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് സീന്‍ ഫ്രേസ് പറഞ്ഞു. പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ ദശലക്ഷത്തോളം തൊഴില്‍ ഒഴിവുകള്‍ നികത്തുമെന്നാണ് പ്രതീക്ഷ.

2030 ഓടെ ഏകദേശം കാനഡയിലെ ജസംഖ്യയുടെ നാലിലൊന്ന് വിരമിക്കും. ഒഴിവുകള്‍ നികത്താന്‍ കഴിയാത്തതിന്റെ പ്രധാന കാരണം പലര്‍ക്കും നൈപുണ്യം ഇല്ലാ എന്നതാണ്. നിലവില്‍ 9 ലക്ഷത്തിലധികം ഒഴിവുകളാണ് കാനഡയിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments