യോഗേഷ് ഗോപകുമാർ
മലയാളികൾ കാനഡയിൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി കുടിയേറ്റം തുടങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളികയുടെ ശക്തമായ സാനിധ്യം കാനഡിയൻ മുഖ്യധാര രാഷ്ട്രീയത്തിൽ കൊണ്ട് വരാൻ നമ്മൾ മലയാളികൾ ഏറെ വിഷമിച്ചു.
ഈ അവസരത്തിൽ ആണ് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യമായ വള്ളം കളി കാനഡയിൽ ചങ്ക്ഊറ്റത്തോടെ brampton നെഹ്‌റു ട്രോഫി വള്ളം കളി എന്ന നാമത്തിൽ 14 വർഷം മുൻപ് അവതരിപ്പിക്കുകയും, ഇന്നും തുടരുകയും, അതിനു കാനഡയിലെ രാഷ്ട്രീയ ഭേദമന്യേ ഫെഡറൽ, പ്രൊവിൻഷ്യൽ( സംസ്ഥാന), റീജിയണൽ സർക്കാറുകൾ , ജനപ്രതിനിധികൾ, മലയാളി ഇതര ഇന്ത്യൻ ജനസമൂഹങ്ങൾ മാത്രമല്ല, മറ്റു ലോക രാജ്യങ്ങളിൽ നിന്നുള്ള സമൂഹങ്ങളും, തങ്ങളുടെ സാംസ്‌കാരിക ഉത്സവമായി ഇരു കൈയും നീട്ടി സ്വീകരിക്കുകയും, ചെയ്തു.
ഇതിന്റെ അമരക്കാരനായ മലയാളി ശ്രീ കുര്യൻ പ്രക്കാനം ഇന്ന് brampton ബിസിനസ് അംബാസ്സഡർ ആയി , brampton സിറ്റി mayor ഉൾപ്പെടുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുക്കുകയും ചെയ്തു എന്നത് ലോകമെമ്പാടും ഉള്ള ഏതൊരു മലയാളിക്കും അഭിമാനർഹമായ നേട്ടം ആണ്.
ഈ അവസരം അദ്ദേഹത്തിന് കാനഡയൻ മലയാളികളുടെ പേരിൽ ആശംസകൾ അറിയിക്കാനും, ഇനിയും വളരെ ഉന്നതികളിൽ മലയാളികളുടെ ശബ്‍ദമായി മാറാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും സമാജം ബോർഡ് ഓഫ് ട്രസ്റ്റീ ചെയര് ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി, bot അംഗങ്ങൾ ആയ മനോജ് കരാത്താ, ലത മേനോൻ ,സജീബ് കോയ ,ഡോ നിഗിൽ ഹാറൂൺ എന്നിവർ അഭിപ്രായപ്പെട്ടു . സമജം മാത്രമല്ല എല്ലാ കനേഡിയൻ മലയാളികളും ഈ നേട്ടത്തില് അഭിമാനിക്കുന്നു എന്ന് ജനറൽ സെക്രട്ടറി ബിനു ജോഷ്വാ, യോഗേഷ് ഗോപകുമാർ
വൈസ് പ്രസിഡന്റ് അരുൺ ഓലയിടത്തു സഞ്ജയ് മോഹൻ എന്നിവർ പറഞ്ഞു.
ഇന്ത്യൻ കോൺസുലറ്റുമായി കൈകോർത്തു കോൺസുലർ സേവനങ്ങൾ പലവട്ടം bramptonil നൽകുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ആയിരക്കണക്കിന് ഇന്ത്യക്കാർ ആണ് പ്രയോജനപ്പെടുത്തിയത് . കാനഡയിലെ ഇന്ത്യൻ സാമൂഹത്തെ ഒന്നായി ചേർത്തുള്ള അദ്ദേഹത്തിന്റെ ഈ ശ്രമങ്ങൾ ശ്രീ കുര്യനെ കൂടുതല് ഉയരങ്ങളില് എത്താൻ സഹായിച്ചതായി ട്രഷറാർ ഷിബു ചെറിയാൻ, organizing സെക്രട്ടറിമാരായ ജിതിൻ പുത്തൻ വീട്ടിൽ, ജോമൽ സെബാസ്റ്റ്യൻ,സെക്രട്ടറി ഷിബു കൂടൽ, എന്റർടൈൻമെന്റ് കൺവീനർമാരായ സണ്ണി കുന്നപ്പിള്ളി, ഗോപകുമാർ നായർ.,വിഭി എബ്രഹാം എന്നിവർ അഭിപ്രായപ്പെട്ടു. സമാജം Pro തോമസ് ഈ വാർത്ത മലയാളികൾക്ക്ആത്മവിശ്വാസം നൽകുന്നു എന്ന് അഭിപ്രായപെട്ടു.
ഏറെ സന്തോഷം ഈ വാർത്ത നൽകി എന്ന് അംഗങ്ങളായ ജിറ്റോ ജേക്കബ്, അലോക് മോഹൻ, അഞ്ചു അരവിന്ദൻ, അഞ്ചു വിജയൻ, ലിൻഡ, ബെഞ്ചമിൻ, അബിഷ് ആന്റണി, , ഹരിനാഥ്, നീരജ് ലാൽ,. മനു മനോജ്, വിവേക്, ആഷിഷ്, പ്രതീക്ഷ സന്ദീപ്, പൂജ എന്നിവർ അഭിപ്രായപെട്ടു.