Sunday, April 20, 2025

HomeCanadaനഴ്‌സുമാരില്ല; കാനഡയിലെ അല്‍മോണ്ടെ ആശുപത്രി അത്യാഹിത വിഭാഗം അടച്ചു

നഴ്‌സുമാരില്ല; കാനഡയിലെ അല്‍മോണ്ടെ ആശുപത്രി അത്യാഹിത വിഭാഗം അടച്ചു

spot_img
spot_img

ടൊറന്റോ : നഴ്സുമാരുടെ കുറവ് കാരണം കാനഡയിലെ അല്‍മോണ്ടെ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഞായറാഴ്ച രാവിലെ വരെ അടച്ചിടും.

ജീവനക്കാരുടെ കുറവ് കാരണം അല്‍മോണ്ടെ ജനറല്‍ ഹോസ്പിറ്റല്‍ ഈ വര്‍ഷം അത്യാഹിത വിഭാഗം നിരവധി താല്‍ക്കാലിക അടച്ചുപൂട്ടലുകള്‍ പ്രഖ്യാപിച്ചിരുന്നു.

സാധ്യമായ പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒന്റാറിയോ ഹെല്‍ത്ത് ഈസ്റ്റ് മിനിസ്ട്രി സ്റ്റാഫുമായി സംഘടന ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംആര്‍എച്ച്എ പ്രസിഡന്റും സിഇഒയുമായ മേരി വില്‍സണ്‍ ട്രൈഡര്‍ പറഞ്ഞു.

അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ 9-1-1 എന്ന നമ്പറില്‍ വിളിക്കണം. പരിചരണത്തിനായി പാരാമെഡിക്കുകള്‍ രോഗികളെ അടുത്തുള്ള അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments