Sunday, December 22, 2024

HomeCanadaക്ഷേത്രം ആക്രമിച്ച സംഭവം: കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: കാനഡയില്‍ ഹൈന്ദവക്ഷേത്രം ആക്രമിക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments