Monday, December 23, 2024

HomeCanadaഖലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല പിടിയിലായതായി സൂചന

ഖലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല പിടിയിലായതായി സൂചന

spot_img
spot_img

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ്  സിംഗ്  നിജ്ജറിൻ്റെ  വിശ്വസ്തനായിരുന്ന ഖലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ പിടിയിലായതായി സൂചന. കാനഡയിലുണ്ടായ വെടിവയ്‌പുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. കഴിഞ്ഞ 28, 29  തീയതികളിലാണ് വെടിവയ്പ്‌പുണ്ടായത്.

ഹാൾട്ടൺ റീജണൽ പൊലീസ് സർവീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായി കനേഡിയൻ ഏജൻസി പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വിവരകൈമാറ്റം നടക്കുന്നില്ല.

അർഷ്ദീപ് കാനഡയിൽ ഭാര്യയ്ക്കെ‌ാപ്പം താമസിക്കുന്നതായാണ് വിവരം. പഞ്ചാബ് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments