ഒട്ടാവ: ഗസ്സയിൽ പലസ്തീനികളുടെ വംശഹത്യ നടത്തുന്ന ഇസ്രായേലിനുള്ള പിന്തുണ അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ സാഹിത്യ പുരസ്കാരമായ ഗില്ലർ പുരസ്‌കാരം തിരിച്ചുനൽകി കനേഡിയൻ എഴുത്തുകാരി മാഡിലീൻ തീൻ. ഗില്ലർ പുരസ്‌കാരത്തിന്റെ വെബ്സൈറ്റിൽ നിന്നും പട്ടികയിൽ നിന്നും തന്റെ പേരും രചനകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സംഘാടകർക്ക് കത്ത് നൽകി. 2016ലെ ഗില്ലർ പുരസ്‌കാര ജേതാവാണ് മാഡിലീൻ തീൻ.ഇസ്രായേലിന് ആയുധം നിർമിച്ചു നൽകുന്ന സ്ഥാപനമായ എൽബിറ്റ് സിസ്റ്റം എന്ന കമ്പനിയിൽ വലിയ നിക്ഷേപമുള്ള സ്കോട്ടിയ ബാങ്കുമായി സഹകരിച്ചാണ് ഗില്ലർ പുരസ്കാരം നൽകുന്നത്.
ഇസ്രായേലിൻ്റെ വംശഹത്യയുടെ രക്തം പുരണ്ട സ്ഥാപനവുമായുള്ള ബന്ധം ഗില്ലർ പുരസ്കാര സംഘാടകർ അവസാനിപ്പിക്കണമെന്ന് മാഡിലീൻ തീൻ ആവശ്യപ്പെട്ടിരുന്നു. പകരമായി ഈ വർഷത്തെ ഗില്ലർ പുരസ്കാരത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും കാനഡയിലെ പ്രമുഖ എഴുത്തുകാരിലൊരാളായ മാഡിലീൻ തീൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ ആവശ്യത്തോട് ഗില്ലർ പുരസ്കാര സംഘാടകർ മുഖംതിരിച്ചതോടെയാണ് ഇവർ പുരസ്കാരം തിരിച്ചേൽപ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്.2016ൽ ‘ഡു നോട്ട് സേ വി ഹാവ് നത്തിങ്’ എന്നനോവലിനായിരുന്നു മാഡിലീൻ തീനിന് ഗില്ലർപുരസ്കാരം ലഭിച്ചത്.
ഈ വർഷത്തെ ഗില്ലർപുരസ്കാരത്തിനുള്ള തുക സ്കോട്ടിയബാങ്കിൽ നിന്ന് സ്വീകരിക്കരുതെന്ന് മുൻവർഷത്തെ പുരസ്‌കാര ജേതാക്കളുംആവശ്യപ്പെട്ടിരുന്നു. ഈ വർഷത്തെപുരസ്കാരത്തിന് ആവശ്യമായ തുക തങ്ങൾചേർന്ന് നൽകാമെന്നും ഇവർആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്കോട്ടിയബാങ്കുമായുള്ള ബന്ധം ഉറച്ചതാണെന്നുംഅവസാനിപ്പിക്കാനാകില്ലെന്നുമുള്ളമറുപടിയാണ് സംഘാടകരിൽ നിന്ന് ലഭിച്ചത്.