Friday, April 4, 2025

HomeCanadaകാനഡ: വിദ്യാര്‍ത്ഥികളുടെ ജോലി സമയം പരിമിതപ്പെടുത്തി; പാലിച്ചില്ലെങ്കില്‍ ചട്ടലംഘനം

കാനഡ: വിദ്യാര്‍ത്ഥികളുടെ ജോലി സമയം പരിമിതപ്പെടുത്തി; പാലിച്ചില്ലെങ്കില്‍ ചട്ടലംഘനം

spot_img
spot_img

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജോലിസമയം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും. മുമ്പ് 20 മണിക്കൂര്‍ ആയിരുന്നു ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതായി കാനഡയുടെ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു.

ഇതിലൂടെ അവധിദിനങ്ങളില്‍ ജോലി ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസ്ഥിരത കൈവരിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ രാജ്യത്തെ തൊഴിലാളിക്ഷാമം പരിഹരിക്കാനും പുതിയ നയം സഹായിക്കുമെന്ന് കരുതുന്നു.

അതേസമയം, പഠനസ്ഥാപനങ്ങള്‍ മാറുന്നതിന് കര്‍ശന നിയമങ്ങളും കാനഡ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര
വിദ്യാര്‍ത്ഥികള്‍ പുതിയ സ്റ്റഡി പെര്‍മിറ്റിനായി അപേക്ഷിക്കുകയും അനുമതി വാങ്ങുകയും വേണമെന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എസ്ഡിഎസ് പ്രോഗ്രാം നിര്‍ത്തലാക്കി

സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) പ്രോഗ്രാമുകള്‍ കാനഡ അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എസ്ഡിഎസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാറ്റം തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ പുതിയ അപേക്ഷകള്‍ നല്‍കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷ പ്രക്രിയ പിന്തുടരേണ്ടി വരും. വളരെയധികം സമയമെടുക്കുന്ന പ്രക്രിയ കൂടിയാണിത്. ജോലിസമയത്തിലെ വര്‍ധനവ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുമെങ്കിലും എസ്ഡിഎസ് നിര്‍ത്തലാക്കിയത് പെര്‍മിറ്റ് അപേക്ഷ പ്രോസസിംഗില്‍ കാലതാമസമുണ്ടാക്കുമെന്നാണ് കരുതുന്നത്.

കാനഡയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം കാര്യക്ഷമമായി നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം മാറ്റങ്ങളെന്ന് മാര്‍ക്ക് മില്ലര്‍ പറഞ്ഞു. കൂടാതെ തട്ടിപ്പുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും ഈ നയങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments