Tuesday, December 17, 2024

HomeCanadaകാനഡയിൽ നിന്നും പുതിയ 3 യൂണിറ്റുകൾ കെ.സി.സി.എൻ.എയില്‍ അംഗങ്ങൾ

കാനഡയിൽ നിന്നും പുതിയ 3 യൂണിറ്റുകൾ കെ.സി.സി.എൻ.എയില്‍ അംഗങ്ങൾ

spot_img
spot_img

കാനഡയിൽ നിന്നും വെസ്റ്റേൺ ഒന്ണ്ടാരിയോ, എഡ്മട, മാനിട്ടോബ(വിന്നിപെഗ്) എന്നീ പുതിയ 3 യൂണിറ്റുകളെ ക്നാനായ കാത്തലിക് കോൺഗ്രസ്‌ ഓഫ് നോർത്ത് അമേരിക്ക(കെ.സി.സി.എൻ.എ) അംഗസംഘടനകളായി ഡിട്രോയിറ്റിൽ വച്ചു നവംബർ 23നു നടന്ന KCCNA നാഷണൽ കൗൺസിൽ യോഗം അംഗീകാരം നൽകി . ഇതോടെ അമേരിക്കയിലെയും കാനഡയിലമായി 24 അംഗ സംഘടനകളുടെ മഹാ ഫെഡറേഷനായി കെ.സി.സി.എൻ.എ. മാറി. കാനഡയിലെ തന്നെ കാൽഗറി യുണിറ്റിനു ഫെബ്രുവരിയിലെ സാൻ അന്റോണിയോ നാഷണൽ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. ശ്രീ ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇതു രേഖപ്പെടുത്തും .

കെ.സി.സി.എൻ.എ.യുടെ നാഷണൽ കൗൺസിൽ ഡിട്രോയ്റ്റിലെ സെൻറ് തോമസ് ചർച്ചു ഹാളിൽ നവംബർ 23 ശനിയാഴ്ച നടന്നു . കെ.സി.എസ് ഡിട്രോയിറ്റ്-വിൻഡ്സർ ആതിഥേയത്ത്വം വഹിച്ച നാഷണൽ കൗൺസിൽ മീറ്റിംഗിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി 52 നാഷണൽ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ കൗൺസിൽ യോഗം ജനറൽ സെക്രട്ടറി അജീഷ് പോത്തൻ താമ്രത് 2024 വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. കെ.സി.സി.എൻ.എ. ട്രഷറർ സാമോൻ പല്ലാട്ടുമഠം വാർഷിക ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു . തുടർന്ന് ഉപസംഘടനകളായ വിമൻസ് ഫോറം ,KCYL ,KCYNA ,KYA പ്രതിനിധികൾ തങ്ങളുടെ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു .

നാഷണൽ കൗൺസിൽ മീറ്റിംഗിനുശേഷം KCS Deroit-Windsor ൻറെ പിടി പാർട്ടിയിലും എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു . ആതിഥേയരായ KCS Deroit-Windsor പ്രസിഡന്റ് സജി മരങ്ങാട്ടിൽ, സെക്രട്ടറി ഷാജൻ മുകളേൽ, RVP അലക്സ് പുല്ലുകാട്ട്, KCCNA ജോയിൻറ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ എന്നിവർക്ക് നാഷണൽ കൗണ്സിലിന്റെ പേരിൽ പ്രസിഡന്റ് ഷാജി എടാട്ട് നന്ദിയും അനുമോദനവും അർപ്പിച്ചു .

-ബൈജു ആലപ്പാട്ട് KCCNA PRO

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments