ഓട്ടവ : വാട്ടര്‍ലൂ സര്‍വകലാശാലയില്‍ ഡോക്ടറര്‍ പഠനം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്ന ഇരട്ട സഹോദരിമാര്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഡാലിയ ഗാസി ഇബൈദ്, സാലി ഗാസി ഇബൈദ് എന്നീ സഹോദരികളാണ് കൊല്ലപ്പെട്ടത്. വാട്ടര്‍ലൂ സര്‍വകലാശാലയില്‍ സിസ്റ്റം ഡിസൈന്‍ എന്‍ജിനീറിംങില്‍ പിഎച്ച്ഡി ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു ഇരുവരും. ഇരുവര്‍ക്കും യു വാട്ടര്‍ലൂവില്‍ നിന്ന് സ്റ്റുഡന്റ് റിലീഫ് ഫെലോഷിപ്പുകള്‍ ലഭിച്ചിരുന്നു.
ഡിസംബര്‍ 5-ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. സഹായം ആവശ്യമെങ്കില്‍ കാമ്പസ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടാന്‍ വാട്ടര്‍ലൂവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. അപകടസമയത്ത് ഇരട്ട പെണ്‍കുട്ടികള്‍ എവിടെ ആയിരുന്നെന്ന കാര്യം വ്യക്തമല്ല.