Saturday, May 24, 2025

HomeCanadaലാൻഡിങ്ങിന് പിന്നാലെ വിമാനത്തിന്റെ ചിറകുകൾക്ക് തീപിടിച്ചു: ഞെട്ടിച്ച് എയർ കാനഡ വിമാനം, ആളപായമില്ല

ലാൻഡിങ്ങിന് പിന്നാലെ വിമാനത്തിന്റെ ചിറകുകൾക്ക് തീപിടിച്ചു: ഞെട്ടിച്ച് എയർ കാനഡ വിമാനം, ആളപായമില്ല

spot_img
spot_img

ഒട്ടാവ: ഹലിഫാക്സ് വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിന് ഭയപ്പെടുത്തുന്ന ലാൻഡിങ്. റൺവേ തൊട്ടതിന് പിന്നാലെ വിമാനത്തിന്റെ ചിറകുകൾക്ക് തീപിടിക്കുകയായിരുന്നു. വിമാനത്തിൻ്റെ ലാൻഡിങ് ഗിയറും തകരാറിലായി. അപകടത്തിൽ ജീവഹാനി ഉണ്ടായതായി റിപ്പോർട്ടുകളില്ല.

എയർ കാനഡ ഓപ്പറേറ്റ് ചെയ്യുന്ന പി.എ.എൽ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെന്റ് ജോൺസിനും ഹാലിഫാക്സിനും ഇടയിൽ സർവീസ് നടത്തുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

https://x.com/nicksortor/status/1873226466025959665

ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് യാത്രക്കാർ മരിച്ച വാർത്തയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷമാണ് കാനഡയിലെ അപകട വാർത്തയും പുറത്തു വന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments