ചെന്നൈ:കോവിഡ് ബാധിതനായ നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു താരം. എന്നാല്‍ ഇന്നലെ രാത്രിയില്‍ ആരോഗ്യനില മോശമായതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
താരത്തിന്റെ നിലവിലെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. കോവിഡ് ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെതുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിതനായ വിവരം പുറത്തുവന്നതോടെ നിരവധി ആരാധകരാണ് പ്രിയതാരത്തിന് രോഗമുക്തി നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.
സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് കോവിഡ് ബാധിതരാകുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ഇന്നലെയാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് തൃഷയും വ്യക്തമാക്കിയിരുന്നു. മഹേഷ് ബാബു, സ്വര ഭാസ്‌കര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്.