കോഴിക്കോട്: പ്രണയ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ലവ് ജിഹാദ് കെണിയെ തുറന്നുക്കാട്ടി ഏറെ ശ്രദ്ധ നേടിയ ‘ഹറാമി’ ഹൃസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത്.
ട്രൂത്ത് വിഷന്‍ മീഡിയയുടെ ബാനറില്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന് ‘ഹറാമി 2: ദ ലോസ്റ്റ് ഷീപ്പ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ‘ഹറാമി’യുടെ ആദ്യ ഭാഗം അവസാനിച്ചിരിക്കുന്ന ദൃശ്യത്തില്‍ നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
റീചാര്‍ജ്ജ് ചെയ്ത മൊബൈല്‍ കടക്കാരന്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ പ്രണയ ജിഹാദിന് കരുക്കള്‍ നീക്കുന്ന വ്യക്തിക്ക് നമ്പര്‍ അയച്ചു കൊടുക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഹൃസ്വ ചിത്രം മുന്നോട്ട് പോകുന്നത്.
ഇടവകയില്‍ നടന്ന ലവ് ജിഹാദ് സംഭവത്തിന് പിന്നാലെ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) പ്രവര്‍ത്തകര്‍ ഇടവക വൈദികനെ കാണുന്നതും പെണ്‍കുട്ടിക്ക് സംഭവിച്ച കാര്യങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പെണ്‍കുട്ടിയെ പറഞ്ഞു മനസിലാക്കുവാന്‍ .പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നതടക്കമുള്ള വൈകാരിക ദൃശ്യങ്ങള്‍ കാണികളുടെ ഈറനണിയ്ക്കുകയാണ്.