രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സെലിബ്രിറ്റികളടക്കം സോഷ്യൽ മീഡിയയിൽ റിപ്പബ്ലിക് ദിനാശംസകൾ പങ്കുവെച്ചു.ഇപ്പോൾ തങ്ങളുടെ വീട്ടിൽ ഇന്ത്യൻ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫും ഭർത്താവ് വിക്കി കൗശലും.
മുംബൈയിലെ ഫ്ലാറ്റിൽ അവരുടെ ബാൽക്കണിയിൽ ഉയർത്തിയ ദേശീയ പതാകയിൽ അഭിമാനത്തോടെ നോക്കുന്ന വിക്കിയുടെയും കത്രീനയുടെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ താരം പങ്കിട്ടു.ഇന്ത്യൻ പതാകയുടെ ഇമോജികൾക്കൊപ്പം “റിപ്പബ്ലിക് ദിനാശംസകൾ” എന്ന അടിക്കുറിപ്പോടെയാണ് അവർ പോസ്റ്റ് ഇട്ടിരിക്കുന്നത്.വെളുത്ത സൽവാർ സ്യൂട്ടും ദുപ്പട്ടയുമാണ് കത്രീനയുടെ വേഷം. നീല ഷർട്ടും ജീൻസും തൊപ്പിയുമാണ് വിക്കിയുടെ വേഷം.