Sunday, April 20, 2025

HomeCinema'അസഭ്യഅശ്ലീല ഭാഷപണ്ഡിതന്മാരെ, ഞാന്‍ നിങ്ങളുടെ നേരെ വരും…' യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ്

‘അസഭ്യഅശ്ലീല ഭാഷപണ്ഡിതന്മാരെ, ഞാന്‍ നിങ്ങളുടെ നേരെ വരും…’ യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ്

spot_img
spot_img

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ അശ്ലീല കമന്റുകള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും 30ഓളം പേര്‍ പ്രതികളാകുകയും ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തതിന് പിന്നാലെ വീണ്ടും കുറിപ്പുമായി നടി ഹണി റോസ്. ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു -എന്ന് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും -എന്ന മുന്നറിയിപ്പും നടി നല്‍കുന്നു.

ഹണി റോസിന്റെ കുറിപ്പ്:

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല.

ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു ഞലമീെിമയഹല ൃലേെൃശരശേീി വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും.

ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

ഇന്നലെ ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പോടെയാണ് നിലവിലെ സംഭവങ്ങളുടെ തുടക്കം. ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് പേര് വ്യക്തമാക്കാതെ സമൂഹമാധ്യമങ്ങളില്‍ നടി തുറന്നടിക്കുകയായിരുന്നു. പ്രസ്തുത വ്യക്തി ചടങ്ങുകള്‍ക്ക് ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു -എന്നും നടി പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments