കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എമര്‍ജെന്‍സി പുതിയ ട്രെയിലര്‍ എത്തി. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് കങ്കണ കാഴ്ച വയ്ക്കുന്നത്.
മലയാളി താരം വിശാഖ് നായരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുക. വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.
റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്നു. മണികര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജെന്‍സി.
എമര്‍ജന്‍സി ഇന്ദിരാ ?ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക്? പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്?ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്?ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.