തിരുവനന്തപുരം: സൈബർ അധിക്ഷേപത്തിൽ പരാതിയുമായി നടി മാലാ പാർവതി.യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് താഴെ വന്ന അശ്ലീല കമന്റിലാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പായിരുന്നു മാലാ പാർവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഫിൽമി ന്യൂസ് ആൻഡ് ഗോസിപ്സ് എന്ന യൂട്യൂബ് ചാനലിലെ വിഡിയോയിൽ 2024 ഡിസംബർ 12 ന് ഇട്ട കമന്റിനാണ് കേസ്.
യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് അറിയിച്ചു. കമന്റിട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.