Wednesday, October 9, 2024

HomeCinemaതലയെടുപ്പുള്ള കൊമ്പനായി നെയ്യാറ്റിൻകര ഗോപൻ

തലയെടുപ്പുള്ള കൊമ്പനായി നെയ്യാറ്റിൻകര ഗോപൻ

spot_img
spot_img


രഞ്ജിത് നായർ 


മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ മാനറിസങ്ങളിൽ ആറാടി ഒരു സിനിമ ..അതാണ് നെയ്യാറ്റിൻകര ഗോപന്റെ  ആറാട്ട് ..അതിമാനുഷ പ്രകടനങ്ങളുടെ ഉത്സവമേളങ്ങൾക്കിടയിൽ ചിരിക്കാനും ഉല്ലസിക്കാനും കുറെയധികം  വിഭവങ്ങൾ ഒരുക്കി  വച്ച  വാണിജ്യ വിജയം പ്രതീക്ഷിക്കാവുന്ന ഒരു ചലച്ചിത്ര സൃഷ്ടി .മോഹൻലാലിൻറെ ഏറ്റവും മികച്ചത് എന്ന് പറയാൻ ആവില്ല എങ്കിലും മോഹൻ ലാലിൻറെ എനെർജിറ്റിക് പ്രകടനം തന്നെയാണ് മാസ് എന്ന നിലയിലേക്ക് ചിത്രത്തെ ഉയർത്തുന്നത് ..മാസ് സിനിമകളിൽ ലോജിക്കിന് പ്രാധാന്യം ഇല്ല എന്നതിനാൽ കഥാപരമായി ഒരു  മികവും അവകാശപ്പെടാനില്ല ഈ ചിത്രത്തിന് എന്ന് പറയേണ്ടി വരും. മാസ്സ് സിനിമയുടെ മറ്റൊരു പ്രത്യേകത ആവേണ്ട പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന ധർമം നിർവഹിക്കുന്നതിൽ ചിത്രം പരാജയപ്പെടുന്നുണ്ട്

ആദ്യ പകുതി മോഹൻലാൽ സിനിമകളുടെ റഫറൻസിന്റെ കൂടി ആറാട്ടു ആണ് .പക്ഷേ അത് കൃത്യമായി സ്ഥാപിക്കുന്നതിൽ തിരക്കഥ പരാജയപ്പെട്ടു .ഒരേ റൂട്ടിൽ ഓടുന്ന വണ്ടികളാവണം മാസ് സിനിമ എന്നോ ,അൺ റിയലിസ്റ്റിക് ആകുമ്പോൾ പ്രേക്ഷകൻ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട എന്ന മുൻവിധിയോടെ അവരെ കുറച്ചു കാണുന്ന ഒരവസ്ഥ സിനിമ കാണുമ്പോൾ അനുഭവപ്പെട്ടേക്കാം .എങ്കിലും കൊറോണ കാലത്തു കുടുംബത്തോടൊപ്പം ഒരു ഉത്സവം കാണാൻ എത്തുന്ന മോഹൻലാൽ ആരാധകരെ വല്ലാതെ നിരാശപ്പെടുത്തില്ല ഈ ചിത്രം ..ഒരു ഉത്സവം ആകുമ്പോൾ കാണുന്ന പതിവ് ആചാരങ്ങൾ മാത്രമേ അവിടെ ഉണ്ടാവുകയുള്ളു എന്നും  അതിൽ കൂടുതൽ എന്തെങ്കിലും  പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടി വരും എന്ന ബോധ്യമുണ്ടെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തു ഒരു തവണ കാണാവുന്ന ചിത്രം ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്  .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments