ചെന്നൈ: അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മുന്‍ എഐഎഡിഎംകെ നേതാവ് എ.വി രാജുവിനെതിരേ നടി തൃഷാ കൃഷ്ണന്‍. ഒരു വാര്‍ത്താ സമ്മേളനത്തില്‍ എ.വി രാജു നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
എഐഎഡിഎംകെയുടെ എം.എല്‍.എ മാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃഷയുടെ പേര് വലിച്ചിഴച്ച് എ.വി രാജു സംസാരിച്ചു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
തൃഷയെ വളരെ മോശമായി ചിത്രീകരിച്ചഎ.വി രാജുവിനെതിരേ കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യുമുയര്‍ന്നിരിക്കുകയാണ്. അതിനിടെയാണ് തൃഷ തന്നെ പ്രതികരണവുമായി രംഗത്ത് വന്നത്.
സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഏത് തലത്തിലേക്കും തരംതാഴുന്ന നിന്ദ്യമായ ചിന്താഗതിയുള്ള മനുഷ്യരെ കാണുമ്പോള്‍ അറപ്പുളവാകുന്നു. എ.വി രാജുവിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.