Tuesday, February 4, 2025

HomeCinemaപിരിയാന്‍ കാരണം ബിഗ്‌ബോസ് അല്ല: നടി വീണ നായരും സ്വാതി സുരേഷും വിവാഹമോചിതരായി

പിരിയാന്‍ കാരണം ബിഗ്‌ബോസ് അല്ല: നടി വീണ നായരും സ്വാതി സുരേഷും വിവാഹമോചിതരായി

spot_img
spot_img

നടി വീണ നായരും സ്വാതി സുരേഷും (ആര്‍ജെ അമന്‍) ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്റെ അവസാന നടപടികള്‍ ഇരുവരും പൂര്‍ത്തിയാക്കിയത്. 2014ല്‍ ആണ് വീണ നായരും ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയത്.

പിന്നീട് തങ്ങള്‍ ഒരുമിച്ചല്ല എന്ന് സ്ഥിരീകരിച്ച വീണ നായര്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി, മൂന്ന് വര്‍ഷത്തിനുശേഷമാണ് നിയമപരമായി ബന്ധം വേര്‍പെടുത്തുന്നത്.

ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും മകന്‍ തങ്ങള്‍ രണ്ട് പേര്‍ക്കുമൊപ്പം മാറി മാറി വളരുമെന്നും ഈ അടുത്ത് അഭിമുഖത്തില്‍ വീണ പറഞ്ഞിരുന്നു.

”എന്റെ മകന്‍ സന്തോഷവാനാണ്. അവന്‍ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്‌നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്‌നേഹം മാത്രമേ കൊടുക്കാന്‍ പറ്റൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാന്‍ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്.

ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം അത് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തില്‍ എല്ലാ കാര്യത്തിനും ഒരു ഫുള്‍ സ്റ്റോപ്പ് ഉണ്ടാകും.

ബിഗ്‌ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും വീണ നിഷേധിച്ചു. ”ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകള്‍കൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്റെയും മഞ്ജു പത്രോസിന്റെയുമൊക്കെ കുടുംബം തകര്‍ന്നുവെന്ന് പല കമന്റുകളും കണ്ടിരുന്നു. അതങ്ങനല്ല.”വീണയുടെ വാക്കുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments