മോസ്കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തല്‍ തുടരുകയാണ്.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്‌ളിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂര്‍ണമായും നിര്‍ത്തി.
യുഎസ് ക്രഡിറ്റ് കാര്‍ഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കന്‍ എക്സ്പ്രസ്സും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി.
റഷ്യയിലെയും ബെലാറുസിലെയും പ്രവര്‍ത്തമാണ് അമേരിക്കന്‍ എക്സ്പ്രസ് നിര്‍ത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല.
ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റര്‍കാര്‍ഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു.