ഒഡെസ: റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രെയ്‌നിന് ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോ 10 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി.
നടന്റെ മുത്തശ്ശി ഹെലന്‍ ഇന്‍ഡന്‍ബിര്‍ക്കന്‍ ഒഡെസയിലാണ് ജനിച്ചത്. 1917-ല്‍ അവര്‍ അവിടെ നിന്ന് മാതാപിതാക്കളോടൊപ്പം ഡികാപ്രിയോയുടെ അമ്മ ജനിച്ച ജര്‍മ്മനിയിലേക്ക് കുടിയേറി.
2008-ല്‍ 93-ആം വയസ്സില്‍ അന്തരിച്ച മുത്തശ്ശി, ഡികാപ്രിയോ സിനിമകളുടെ പ്രീമിയറുകളില്‍ ചെറുമകനും മകള്‍ക്കുമൊപ്പം അവസാനം വരെ പ്രത്യക്ഷപ്പെട്ടു.
ഡികാപ്രിയോ യുക്രെയ്‌നെ പിന്തുണയ്ക്കാന്‍ 10 മില്യണ്‍ യുഎസ് ഡോളര്‍ അനുവദിച്ചത് ലോകത്തെഅറിയിക്കാന്‍ പദ്ധതിയിട്ടിരുന്നില്ല. ഇന്റര്‍നാഷണല്‍ വിസെഗ്രാഡ് ഫണ്ടാണ് ഈ വിവരം പ്രഖ്യാപിച്ചത്.