അര്‍ജന്റീന: വാട്സ്‌ആപ്പിലൂടെയുള്ള ഫയല്‍ കൈമാറ്റത്തിന്റെ പരിധി 2 ജിബി ആയി ഉയര്‍ത്താനുള്ള നീക്കത്തിലാണ് മെറ്റ.
പരീക്ഷണാടിസ്ഥാനത്തില്‍ അര്‍ജന്റീനയില്‍ ഇതിന് തുടക്കമിട്ടിട്ടുണ്ട്. വിജയകരമായാല്‍ വെകാതെ തന്നെ ഇത് ലോകമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്സ്‌ആപ്പ് ഉപയോക്താക്കളുടെ പ്രധാന പരാതികളിലൊന്നാണ് വലിയ ഫയലുകള്‍ കൈമാറാന്‍ കഴിയുന്നില്ല എന്നത്. 2017 ല്‍ തന്നെ ഫയല്‍ കൈമാറ്റത്തിന് വാട്സ്‌ആപ്പ് സംവിധാനം ഒരുക്കിയെങ്കിലും 100 എംബിയാണ് നിശ്ചയിച്ചിരുന്നത്. വാട്സ്‌ആപ്പ് വഴി അയക്കാന്‍ സാധിക്കുന്ന പരമാവധി ഫയല്‍ വലിപ്പം 100 എംബിയാണ്. നിലവില്‍ വലിയ ഫയല്‍ കൈമാറ്റം വാട്സ്‌ആപ്പ് വഴി സാധ്യമല്ല. എന്നാലിത് 2 ജിബി വരെയായി ഉയര്‍ത്താനാണ് ഇപ്പോള്‍ വാട്സ്‌ആപ്പ് ശ്രമിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ സവിശേഷതകളോടെയുള്ള അപ്‌ഡേറ്റ് അര്‍ജന്റീനയില്‍ ലഭ്യമാക്കിക്കഴിഞ്ഞു. ഇതിന്റെ പ്രതികരണങ്ങള്‍ വിലയിരുത്തിയതിന് ശേഷം വിജയകരമാണെങ്കില്‍ ലോകമൊട്ടാകെയുള്ള ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറോടുകൂടിയ അപ്‌ഡേറ്റ് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണം വിജയകരമായാല്‍ വലിയ ഫയലുകളുടെ കൈമാറ്റവും ഇനി വാട്സ്‌ആപ്പ് വഴി സാധ്യമാകും.