ലഗാൻ, ജോധാ അക്ബർ എന്നീ ചിത്രങ്ങൾക്കുൾപ്പെടെ കലാ സംവിധാനമൊരുക്കിയ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അർപ്പിച്ച് 96-ാംഓസ്‌കാർ വേദി. ലോസ് ആഞ്ചലസിൽ വച്ച് ഞായറാഴ്ച നടന്ന പുരസ്‌കാര ദാന ചടങ്ങിലാണ് ദേശായിയുടെ സംഭാവനകൾക്ക് ചലച്ചിത്ര ലോകം ആദരവ് നൽകിയത്.
കഴിഞ്ഞ ആഗസ്റ്റിൽ മുംബൈയ്ക്കടുത്തുള്ള കർജാത്തിലെ സ്റ്റുഡിയോയിലായിരുന്നു ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അന്വേഷത്തിൽ ജീവനൊടുക്കാനുണ്ടായതിന്റെ കാരണങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി വരുന്നതായി പോലീസ് ഉദ്യോഗസ്ഥനായ സോമനാഥ് ഗാർഗെ പറഞ്ഞു.
ലഗാൻ”, “ജോധാ അക്ബർ” എന്നീ ചിത്രങ്ങൾക്ക് പുറമേ, “ദേവദാസ്”, “മുന്നാഭായ് എംബിബിഎസ്”, “ഹം ദിൽ ദേ ചുകേ സനം”, “പ്രേം രത്തൻ ധാൻ പായോ” തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും ദേശായി കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.