ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന് ശേഷം മറ്റൊരു പുതിയ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി മോഹന്‍ലാല്‍. ലാലേട്ടന്‍റെ കരിയറിലെ 360-ാം ചിത്രം യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഒരുക്കുന്നത്. ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്‍റെ പ്രീക്വല്‍ എമ്പുരാന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചെമ്പന്‍ വിനോദ് ജോസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന റമ്പാന്‍ എന്ന ചിത്രവും മോഹന്‍ലാലിന്‍റെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിന്‍റെ ആദ്യസംവിധാന സംരംഭമായ ബറോസും റിലീസിനൊരുങ്ങുന്നുണ്ട്.