മുംബൈ: നടി രാഖി സാവന്തിനെതിരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ മുന്‍ സോണല്‍ മേധാവി സമീര്‍ വാങ്കഡെ മാനനഷ്ടക്കേസ് നല്‍കി. അപകീര്‍ത്തികരമായ പരാമര്‍ശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം.
വാങ്കഡെ മാധ്യമശ്രദ്ധ നേടാന്‍ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്.
2021ല്‍ ലഹരിക്കേസ് ആരോപിച്ച്, നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്തത് സമീര്‍ വാങ്കഡെയാണ്. പിന്നീട് ഇത് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.ഡിയും വാങ്കഡെക്കെതിരെ കേസെടുത്തിരുന്നു.