Monday, March 10, 2025

HomeCinemaതാരസൂര്യന്മാരുടെ തേർവാഴ്ച; മോഹൻലാൽ, വിഷ്ണു മഞ്ജു, പ്രഭാസ് ചിത്രം 'കണ്ണപ്പ' ടീസർ

താരസൂര്യന്മാരുടെ തേർവാഴ്ച; മോഹൻലാൽ, വിഷ്ണു മഞ്ജു, പ്രഭാസ് ചിത്രം ‘കണ്ണപ്പ’ ടീസർ

spot_img
spot_img

മോഹൻലാൽ (Mohanlal) പ്രധാന കഥാപാത്രങ്ങളിൽ ഒന്നവതരിപ്പിക്കുന്ന, നടൻ വിഷ്ണു മഞ്ചുവിൻ്റെ (Vishnu Manchu) വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കണ്ണപ്പ’യുടെ ടീസർ (Kannappa movie teaser) പുറത്തിറങ്ങി. തൻ്റെ കരിയറിനെ അടുത്ത തലത്തിലേക്ക് തന്നെ ഉയർത്താൻ പ്രാപ്തിയുള്ള ചിത്രം എന്നാണ് വിഷ്ണു മഞ്ജു ചിത്രം കൊണ്ട് ലക്ഷ്യമിടുന്നത്. ശിവൻ്റെ അനുയായിയായ ഭക്തനായ കണ്ണപ്പയെ ആസ്പദമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ചിത്രമാണിത്.

വിഷ്ണുവിൻ്റെ പിതാവും തെലുങ്ക് സൂപ്പർസ്റ്റാറുമായ മോഹൻ ബാബുവിൻ്റെ 24 ഫ്രെയിംസ് ഫാക്ടറിയുടെ പിന്തുണയോടെ, കണ്ണപ്പ ഏപ്രിൽ 25 ന് സ്‌ക്രീനുകളിൽ എത്തും. നിർമ്മാതാക്കൾ ഇപ്പോൾ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഇത് കണ്ണപ്പയുടെ ലോകത്തേക്കുള്ള കാഴ്ച മാത്രമല്ല, ഇന്ത്യയിലെ മുൻനിര താരങ്ങളുടെ അതിഥി വേഷങ്ങളും അവതരിപ്പിക്കുന്നു.

തൻ്റെ ഗോത്രത്തെ സംരക്ഷിക്കാൻ കണ്ണപ്പ അക്രമത്തെ കൂട്ടുപിടിച്ച് നടത്തുന്ന ശ്രമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ടീസർ ആമുഖം നൽകുന്നു. കൂടാതെ ‘ഭഗവാൻ ശിവൻ്റെ ഏറ്റവും വലിയ ഭക്തനായി’ ഉയർത്തപ്പെടാൻ കാരണമായ സംഭവങ്ങൾ എന്തെന്നും വെളിപ്പെടുത്തുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൻ ബാബു, പ്രീതി മുകുന്ദൻ, ശരത് കുമാർ, മധു എന്നിവരെയും ടീസറിൽ കാണാം. എന്നാൽ പ്രധാന ഇതിവൃത്തത്തിന് പുറമേ, മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ തുടങ്ങിയ പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യമാണ് ചിത്രത്തെ ശരിക്കും സവിശേഷമാക്കുന്നത്.

ഭക്തിയേയും വിശ്വാസത്തെയും കുറിച്ചുള്ള സംഭാഷണത്തിൽ അക്ഷയ്‌യെ ശിവനായും കാജലിനെ പാർവതി ദേവിയായും കാണാം. കിരാതനായി മോഹൻലാലിനെയും രുദ്രയായി പ്രഭാസിനെയും കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments