Monday, March 10, 2025

HomeCinemaഷാരൂഖ് ഖാന്‍ 'മന്നത്ത്' വിടുന്നു; ഇനി താമസം പ്രതിമാസം 24 ലക്ഷം വാടക വരുന്ന വീട്ടില്‍

ഷാരൂഖ് ഖാന്‍ ‘മന്നത്ത്’ വിടുന്നു; ഇനി താമസം പ്രതിമാസം 24 ലക്ഷം വാടക വരുന്ന വീട്ടില്‍

spot_img
spot_img

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് അറിയാത്തവരായി ആരുമുണ്ടാകില്ല. ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുന്നതും ഈ വീടിനുമുന്നിലാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനും കുടുംബവും മന്നത്ത് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്. വീട് കൂടുതല്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് താരവും കുടുംബവും തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറെടുക്കുന്നത്. ഷാരൂഖിന് പുറമെ ഭാര്യ ഗൗരി ഖാന്‍ മക്കളായ സുഹാന ഖാന്‍, ആര്യന്‍ ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് മന്നത്തില്‍ നിന്ന് മറ്റൊരു ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നത്.

മുംബൈയിലെ പാലി ഹില്‍ ഏരിയയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് ഷാരൂഖും കുടുംബവും താമസം മാറാന്‍ ഉദ്ദേശിക്കുന്നത്. ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ നാല് നിലകള്‍ ഷാരൂഖ് വാടകയ്‌ക്കെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിമാസം 24 ലക്ഷം രൂപയാണ് വാടകയായി നല്‍കേണ്ടിവരിക.

ചലച്ചിത്ര നിര്‍മാതാവ് വഷു ഭഗ്നാനിയുടെ മകന്‍ ജാക്കി ഭഗ്നാനിയുമായും മകള്‍ ദീപ്ശിഖ ദേശ്മുഖുമായും ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ട്. വിശാലമായ ഫ്‌ളാറ്റില്‍ ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകള്‍ക്കും താമസിക്കാന്‍ സാധിക്കും.

2024 നവംബറില്‍ മന്നത്തില്‍ രണ്ട് നിലകള്‍ കൂടി പണിയാനുള്ള അനുമതിയ്ക്കായി ഗൗരി ഖാന്‍ മഹാരാഷ്ട്ര കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിച്ചിരുന്നു.

ബാന്ദ്രയിലാണ് മന്നത്ത് സ്ഥിതി ചെയ്യുന്നത്. 2001ല്‍ 13 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാന്‍ മന്നത്ത് സ്വന്തമാക്കിയത്. ഇന്ന് 200 കോടിരൂപയോളം വിലമതിക്കുന്ന ആഡംബര വസതിയാണിത്. 27000 സ്‌ക്വയര്‍ ഫീറ്റുള്ള ബംഗ്ലാവില്‍ 6 നിലകളാണുള്ളത്. വിശാലമായ ലൈബ്രറി, തിയേറ്റര്‍, ജിം എന്നിവയും മന്നത്തിലൊരുക്കിയിട്ടുണ്ട്.

അതേസമയം ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കിംഗ്’ ആണ് ഷാരൂഖിന്റെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സിനിമ . പത്താന്‍, വാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 2026 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഷാരൂഖിനെ കൂടാതെ അഭിഷേക് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാരൂഖിന്റെ മകളായ സുഹാനും ഖാനും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments