ലോസാഞ്ചലസ്: ഈ വർഷത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു . ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. മികച്ച സഹനടനുളള ഓസ്കർ പുരസ്കാരം കീറൺ കൾക്കിന് ലഭിച്ചു. ഓസ്കർ പുരസ്കാര വേദിയിലെ ആദ്യ പ്രഖ്യാപനമായിരുന്നു .
റോബര്‍ട്ട് ബ്രൗണി ജൂനിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറൻ കള്‍ക്കിന്‍ പുരസ്കാരം നേടിയത്. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് . കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.മികച്ച ഗാനം ‘എല്‍ മാല്‍’ – എമിലിയ പെരെസ് .മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ വിക്കെഡ് എന്ന ചിത്രത്തിന് .മികച്ച സഹനടി സോയി സാൽഡാനയ്ക്കാണ് എമിലിയ പെരെസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ്പുരസ്കാരം അനോറ എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിന് ഷോണ്‍ ബേക്കറിന് മികച്ച എഡിറ്റര്‍ക്കുള്ള ഓസ്കാർ നേടിക്കൊടുത്തു..
ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്കാര്‍ വേദിയില്‍ നടന്നു.. ഇന്ത്യയിൽ നിന്ന് ഓസ്‌കാർ പുരസ്‌കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയിൽ അഭിവാദ്യം ചെയ്ത് അവതാരകന്‍ കോനൻ ഒബ്രിയൻ.