തന്റെ 60ാം പിറന്നാളിൽ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിർഖാൻ. ഗൗരി സ്പ്രാറ്റ് എന്ന ബെംഗളൂരു സ്വദേശിനിയുമായി 25 വർഷത്തെ പരിചയമാണ് തനിക്കുള്ളതെന്ന് ആമിർഖാൻ പറയുന്നു.മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ആമിർ തന്റെ പുതിയ പ്രണയിനിയെ മാധ്യമങ്ങളെ പരിചയപ്പെടുത്തിയത്. ബെംഗളൂരുവിൽ താമസിക്കുന്ന ഗൗരി ആമിറിന്റെ പ്രൊഡക്ഷൻ ബാനറിൽ ജോലി ചെയ്യുകയാണ്.
ആറു വയസ്സുകാരൻറെ അമ്മയായ ഇവരുടെ അമ്മ തമിഴ്നാട്ടുകാരിയും അച്ഛൻ അയർലാന്റുകാരനുമാണ്. അവരുടെ മുത്തച്ഛൻ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.ആമിറുമായുള്ള ദീർഘകാല സൗഹൃദം ഉണ്ടായിരുന്നിട്ടും, ഗൗരി ലഗാൻ, ദംഗൽ എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ ചുരുക്കം ചില സിനിമകൾ മാത്രമേ കണ്ടിട്ടുള്ളുവെന്നാണ് പറയുന്നത്.ഗൗരി തന്റെ കുടുംബത്തെ പരിചയപ്പെട്ടുവെന്നും അവർ തങ്ങളുടെ ബന്ധത്തെ ഊഷ്മളമായി സ്വീകരിച്ചതായും ആമിർ പങ്കുവെച്ചു. അടുത്തിടെ, തന്റെ വസതിയിൽ ഒരു അത്താഴവിരുന്നിനിടെ ഗൗരിയെ നടന്മാരായ സൽമാൻ ഖാനും ഷാരൂഖ് ഖാനും പരിചയപ്പെടുത്തിയിരുന്നു.
അതേസമയം റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. മകൾ ഇറ, മകൻ ജുനൈദ്. 2002 ൽ അവർ വിവാഹമോചനം നേടിയെങ്കിലും നല്ല ബന്ധത്തിൽ തുടരുന്നു.പിന്നീട് 2005 ൽ അദ്ദേഹം ചലച്ചിത്ര നിർമ്മാതാവ് കിരൺ റാവുവിനെ വിവാഹം കഴിച്ചു, അവർക്ക് വാടക ഗർഭധാരണത്തിലൂടെ ജനിച്ച ആസാദ് എന്നൊരു മകനുണ്ട്. 2021 ൽ ഇരുവരും വേർപിരിഞ്ഞു.