Tuesday, April 1, 2025

HomeCinemaവെട്ടിക്കുറയ്ക്കലുകൾക്ക് മുമ്പ്  എംപുരാൻ കാണാൻ തിരക്കേറുന്നു

വെട്ടിക്കുറയ്ക്കലുകൾക്ക് മുമ്പ്  എംപുരാൻ കാണാൻ തിരക്കേറുന്നു

spot_img
spot_img

തിരുവനന്തപുരം: വെട്ടിക്കുറയ്ക്കലുകൾക്ക് മുമ്പ് മോഹൻലാൽ –പൃഥ്വിരാജ് സിനിമ എംപുരാൻ കാണാൻ തിരക്കേറുന്നു.  റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും. ആദ്യ 30  മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും.

അതേസമയം, റീ എഡിറ്റിംഗിന് മുമ്പ് ചിത്രം കാണാന്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ സീറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാനെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ പിന്തുണച്ച് എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ പേര് മാറ്റാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. സിനിമയില്‍ ഭേദഗതി വരുത്തിയാല്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡ് കാണണം എന്നാണു ചട്ടം. അതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി സിനിമയുടെ പരിഷ്‌കരിച്ച പതിപ്പ് തിയറ്ററില്‍ എത്താന്‍ വ്യാഴാഴ്ച എങ്കിലും ആകുമെന്നാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments