ലോസ് ഏഞ്ചലസ്: ഓസ്‌കാര്‍ വേദിയില്‍ വച്ച് അവതാരകനെ നടന്‍ വില്‍ സ്മിത്ത് മുഖത്തടിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഹോളിവുഡ് താരം വില്‍ സ്മിത്ത് ആയിരുന്നു ഇത്തവണത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നതും. പിന്നീട് സംഭവത്തില്‍ ക്ഷമാപണം നടത്തി വില്‍ സ്മിത്തും അവതാരകനായ ക്രിസ് റോക്കും രംഗത്ത് വന്നിരുന്നു.
തന്റെ ഭാര്യയുടെ അസുഖത്തെ കളിയാക്കിക്കൊണ്ടുള്ള പരാമര്‍ശം അവതാരകനില്‍ നിന്നുണ്ടായതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇപ്പോഴിതാ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സിന്റെ അംഗത്വത്തില്‍ നിന്ന് രാജി വച്ചിരിക്കുകയാണ് നടന്‍ വില്‍ സ്മിത്ത്.