Friday, December 27, 2024

HomeCinemaഅവതാരകനെ തല്ലിയ സംഭവം : ഓസ്‍കര്‍ വിലക്കില്‍ പ്രതികരണവുമായി വില്‍ സ്‍മിത്ത്

അവതാരകനെ തല്ലിയ സംഭവം : ഓസ്‍കര്‍ വിലക്കില്‍ പ്രതികരണവുമായി വില്‍ സ്‍മിത്ത്

spot_img
spot_img

ഓസ്‍കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്‍മിത്ത് അവതാരകനെ തല്ലിയ സംഭവത്തില്‍ പ്രതികരണവുമായി വില്‍ സ്‍മിത്ത്.

‘ഏത് രൂപത്തിലുമുള്ള ഹിംസയും വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്.

എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല, വൈകാരികമായിരുന്നു എന്‍റെ പ്രതികരണമെന്ന് വില്‍ സ്‍മിത്ത് വ്യക്തമാക്കി.

ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.

അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍’.- വിശ്വസ്‍തതയോടെ, വില്‍. എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു വില്‍ സ്‍മിത്ത്.

അക്കാദിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്‍മിത്ത് ഒരു മാധ്യമവുമായി സംസാരിക്കവേ അറിയിച്ചത്. അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാന്‍ സ്‍മിത്തിനെ അനുവദിക്കില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചത്. ഭാര്യ ജെയ്‍ഡയുടെ രോഗാവസ്ഥയെ സൂചിപ്പിച്ച്‌ അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയില്‍ കയറി തല്ലുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments