ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് ബോളിവുഡ് താരം ദീപിക പദുകോണ്‍. ഫെസ്റ്റിവല്‍ അധ്യക്ഷനും ഫ്രഞ്ച് നടനുമായ വില്‍സന്റ് ലിന്‍ഡനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ജൂറി അംഗമായാണ് ദീപിക കാനില്‍ ഇത്തവണ എത്തുക.
ദീപികയെ കൂടാതെ, ഓസ്കര്‍ ജേതാവായ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, ജെഫ് നിക്കോള്‍സ്, റെബേക്ക ഹാള്‍, നൂമി റാപേസ്, ജാസ്മിന്‍ ട്രിന്‍ക, ലഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ മേയ് 17-ന് ആരംഭിക്കും